വിജയികളെ കണ്ടെത്താന്‍ 'ക്യാമറ' കണ്ണും
ചെറുവത്തൂര്‍ : വിജയികളെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ഉത്തരമലബാര്‍ ജലോത്സവ വിധി നിര്‍ണയത്തിന് ഇത്തവണ ക്യാമറ കണ്ണും. ഫിനിഷിങ്ങ് പോയിന്റില്‍ സ്ഥാപിക്കുന്ന ക്യാമറകളിലെ ദൃശ്യങ്ങള്‍ കൂടി പരിശോധിച്ച ശേഷം മാത്രമേ വിജയികളെ പ്രഖ്യാപിക്കൂ.
വിധി നിര്‍ണയത്തെ ചൊല്ലിയുള്ള ആക്ഷേപങ്ങള്‍ മുന്‍ വര്‍ഷങ്ങളില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് തീരുമാനം. ജലോത്സവത്തില്‍ പങ്കെടുക്കുന്ന ക്ലബ്ബ് പ്രവര്‍ത്തകരുടെയും സംഘാടകരുടെയും യോഗത്തിലാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ തുഴച്ചില്‍ മത്സരത്തിന് മുമ്പായി ജല ഘോഷയാത്ര നടക്കും. ജല ഘോഷയാത്രയോടൊപ്പം മുഴുവന്‍ മത്സര വള്ളങ്ങളും അണി നിരക്കും. 15, 25പേര് തുഴയും മത്സരവും, വനിതകളുടെ തുഴച്ചില്‍ മത്സരവും നടക്കും. സംഘാടക സമിതി അയോഗ്യത കല്പിക്കുന്ന മത്സര വള്ളങ്ങള്‍ക്ക് സമാശ്വാസ തുക നല്‍കില്ല.
ജലോത്സവ ലോഗോ മുന്‍ എം എല്‍ എ കെ കുഞ്ഞിരാമന് ഡി.ടി.പി.സി ട്രഷറര്‍ അഡ്വ. കെ കെ രാജേന്ദ്രന് നല്കി പ്രകാശനം ചെയ്തു.
സുരേഷ്കുമാര്‍ കുതിരക്കോടാണ് ലോഗോ തയാറാക്കിയത്. വെങ്ങാട്ട് കുഞ്ഞിരാമന്, കെ നാരായണന്, സജീവന് വെങ്ങാട്ട്, എം പി പത്മനാഭന്, ടി വി കണ്ണന് സംസാരിച്ചു. ജില്ലാ ഭരണകൂടം, ഡിടിപിസി, നീലേശ്വരം മുന്‍സിപ്പാലിറ്റി, ചെറുവത്തൂര്‍ പഞ്ചായത്ത്, ജനകീയ സംഘാടക സമിതി എന്നിവയുടെ നേതൃത്വത്തിലാണ് ഗാന്ധി ജയന്തി ദിനത്തില്‍ ജലോത്സവം സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."