HOME
DETAILS

അഞ്ചു കിലോ അരി എപ്പോ കിട്ടും മാഷെ ?

  
backup
September 22 2016 | 23:09 PM

%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8b-%e0%b4%85%e0%b4%b0%e0%b4%bf-%e0%b4%8e%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b-%e0%b4%95%e0%b4%bf%e0%b4%9f%e0%b5%8d



ചെറുവത്തൂര്‍: സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചുകിലോ സൗജന്യ അരി വിതരണവുമായി ബന്ധപ്പെട്ട് അധ്യാപകര്‍ വട്ടം ചുറ്റുന്നു. മാവേലി സ്റ്റോറുകളില്‍ എത്തിയാല്‍ അരി സ്റ്റോക്കില്ല എന്ന മറുപടി നല്‍കി ജീവനക്കാര്‍ ഇപ്പോഴും പലയിടങ്ങളിലും   അധ്യാപകരെ മടക്കി അയക്കുകയാണ്.
അതേസമയം ഉച്ചഭക്ഷണത്തിനുള്ള അരിയില്‍ മിച്ചം വന്ന അരി ചില വിദ്യാലയങ്ങളില്‍ സൗജന്യ അരിയായി വിതരണം ചെയ്യുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. സമീപ വിദ്യാലയങ്ങള്‍ ഇത്തരത്തില്‍ അരി വിതരണം നടത്തുമ്പോള്‍ അരി സ്റ്റോക്കില്ലാത്ത വിദ്യാലയങ്ങളിലെ അധ്യാപകര്‍ രക്ഷിതാക്കളോട് മറുപടി പറയാന്‍ പാടുപെടുകയാണ്. ഓണാവധിക്ക് മുന്നേ അരി ലഭിക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്. ഇതനുസരിച്ച് അന്നുമുതല്‍ മാവേലി സ്റ്റോര്‍ കയറി ഇറങ്ങി നിരാശയോടെ മടങ്ങുകയാണ് അധ്യാപകര്‍. സ്‌കൂള്‍ തുറക്കുന്ന ദിവസം അരിവിതരണം പൂര്‍ത്തിയാക്കി വിവരം ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ അറിയിക്കണമെന്ന് പ്രധാനാധ്യാപകര്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നു. എന്നാല്‍ അതും നടന്നില്ല. അരി എത്തിച്ച് അത് അഞ്ചു കിലോ വീതം തൂക്കി നല്‍കുക എന്നത് വലിയ അധ്വാനമാണ്. കൂടുതല്‍ കുട്ടികളുള്ള വിദ്യാലയങ്ങളില്‍ ഒരു ദിവസം മുഴുവന്‍ പരിശ്രമിച്ചാലും അരി വിതരണം പൂര്‍ത്തിയാക്കാന്‍ സാധിക്കാറില്ല. അഞ്ചു കിലോ അരി കുട്ടികള്‍ക്ക് ഒറ്റയ്ക്ക് വീട്ടിലെത്തിക്കാന്‍ പ്രയാസമാണ്. അതിനാല്‍ രക്ഷിതാക്കളെത്തിയാണ് അരി വാങ്ങിയിരുന്നത്. ഓണപരീക്ഷ കഴിഞ്ഞ് വിളിച്ചു ചേര്‍ക്കുന്ന ക്ലാസ് പി.ടി.എ യോഗങ്ങളില്‍ രക്ഷിതാക്കള്‍ എത്തുമ്പോള്‍ അരി വിതരണം ചെയ്യാം എന്ന കണക്കുകൂട്ടലിലായിരുന്നു അധ്യാപകര്‍.
എന്നാല്‍ ഇന്ന് എല്ലാ വിദ്യാലയങ്ങളിലും ക്ലാസ് പി.ടി.എ യോഗങ്ങള്‍ അവസാനിക്കും. ഇന്നലെ കാലിക്കടവിലെ മാവേലി സ്റ്റോറില്‍ എത്തിയ ചില അധ്യാപകര്‍ നീലേശ്വരം ഡിപ്പോയില്‍ ബന്ധപ്പെട്ടപ്പോള്‍ രണ്ടു ദിവസം കൂടി കാത്തുനില്‍ക്കൂ എന്ന മറുപടിയാണ് ലഭിച്ചത്. അരിയെപ്പോ കിട്ടും മാഷേ എന്ന് കുട്ടികള്‍ ചോദിക്കുമ്പോള്‍ കൈമലര്‍ത്താനേ അധ്യാപകര്‍ക്ക് കഴിയുന്നുള്ളൂ.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൗനം ചോദ്യം ചെയ്തതിന് തന്നെ പുറത്താക്കിയെന്നും നിര്‍മാതാവ് സുരേഷ്‌കുമാര്‍ കിം ജോങ് ഉന്നിനെ പോലെയെന്നും നിര്‍മാതാവ് സാന്ദ്ര തോമസ്

Kerala
  •  a month ago
No Image

പെട്ടി വിഷയം അടഞ്ഞ അധ്യയമല്ല; യാദൃച്ഛികമായി വീണുകിട്ടിയ സംഭവം: എന്‍.എന്‍ കൃഷ്ണദാസിനെ തിരുത്തി എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്; തിങ്കളാഴ്ച തുടക്കം

Kerala
  •  a month ago
No Image

ദുബൈ; മെട്രോ സമയം നീട്ടി

uae
  •  a month ago
No Image

ട്രെയിനില്‍ നിന്ന് ചാടി പോക്‌സോ കേസിലെ പ്രതി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

സഊദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധന

Saudi-arabia
  •  a month ago
No Image

വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: ഹോര്‍ട്ടികോര്‍പ് മുന്‍ എം.ഡി കെ ശിവപ്രസാദ് കീഴടങ്ങി

Kerala
  •  a month ago
No Image

തീവണ്ടിക്കു നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

സെക്കന്തരാബാദ്-ഷാലിമാര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

National
  •  a month ago
No Image

സോഷ്യല്‍മീഡിയ വഴി പരിചയം; നഗ്‌നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തി; യുവാവ് പിടിയില്‍

Kerala
  •  a month ago