സന്നദ്ധസേവനത്തിന് ബഹുമുഖ പദ്ധതികളുമായ് വിഖായ ജില്ലാ ക്യാംപ്
ഗുരുവായൂര്‍: സാമൂഹിക സേവനരംഗത്ത് ബഹുമുഖ പദ്ധതികള്‍ ആവിഷ്‌കരിച്ച് എസ്.കെ.എസ്.എസ്.എഫിന്റെ വളണ്ടിയേഴ്‌സ് വിങ്ങായ വിഖായ കര്‍മ രംഗത്ത്, രോഗികളായവര്‍ക്ക് ചികിത്സാ സഹായം, നിത്യരോഗികള്‍ക്ക് പെന്‍ഷന്‍, സഹചാരി റിലീഫ്, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, പൊതുസമൂഹത്തിന് ആവശ്യമായ പദ്ധതികള്‍, രോഗി പരിചരണത്തിന് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണകേന്ദ്രം., ആക്‌സിഡന്റ് കെയര്‍, മയ്യിത്ത് പരിപാലനം. ആംബുലന്‍സ് സര്‍വിസ് ,രക്തദാനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ എസ്.കെ.എസ്.എസ്.എഫ് വിഖായക്ക് കീഴില്‍ നടപ്പിലാക്കും. പ്രത്യേകം പരിശീലനം ലഭിച്ച 150 വിഖായ ഭടന്മാര്‍ ജില്ലയിലെ 15 കേന്ദ്രങ്ങളില്‍ സഹചാരി സെന്റര്‍ വഴി സമൂഹത്തില്‍ സേവനം സമര്‍പ്പിക്കും. ഈ തലത്തിലുള്ള വിഖായ വളണ്ടിയേഴ്‌സിനുള്ള ഒന്നാംഘട്ട പരിശീലനം ഗുരുവായൂര്‍ മുനിസിപ്പല്‍ ലൈബ്രറിയില്‍ നടന്നു.
ക്യാംപിന്റെ ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ് ജില്ല ജനറല്‍ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം നിര്‍വഹിച്ചു. വിഖായ ചെയര്‍മാന്‍ ശാഹുല്‍ പഴുന്നാന അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ നാഷനല്‍ കമ്മിറ്റി സെക്രട്ടറി ഹുസൈന്‍ ദാരിമി മുഖ്യാതിഥിയായി. വിഖായ സംസ്ഥാന കണ്‍വീനര്‍ സലാം ഫറൂഖ് മുഖ്യപ്രഭാഷണം നടത്തി.
നാസര്‍ ഫൈസി തിരുവത്ര, ഖാദര്‍ ദാരിമി, ഷമീം ഫൈസി, സിദ്ധീക്ക് ഫൈസി മങ്കര എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി.
വിഖായ ജില്ല കണ്‍വീനര്‍ സിറാജ് തെന്നല്‍ ക്യാംപ് ഡയറക്ടറായിരുന്നു. സത്താര്‍ ദാരിമി തിരുവത്ര,മഹ്‌റൂഫ് വാഫി, ജാബിര്‍ യമാനി, ഹാരിശ് ചൊവ്വല്ലൂര്‍ പടി, അബ്ദു റഹ്മാന്‍ അമീന്‍ കൊരട്ടിക്കര, സലാം ദേശമംഗലം, സുഹൈല്‍ പന്തല്ലൂര്‍, റഫീഖ് മൗലവി വടക്കാഞ്ചേരി,സത്താര്‍ ദാരിമി തിരുവത്ര, തൗഫീഖ് വാഫി, റിയാസ് ഫൈസി, ഹമീദ് മൗലവി കൊടുങ്ങല്ലൂര്‍, കൈസ് വെന്മേനാട് എന്നിവര്‍ ക്യാംപിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."