കരാര്‍ തൊഴിലാളി ജോലിക്കിടെ ഷോക്കേറ്റു മരിച്ച സംഭവം കെ .എസ് .ഇ. ബി സബ് എന്‍ജിനിയര്‍ക്ക് സസ്പെന്ഷന്
മലയിന്‍കീഴ്: കെ .എസ് .ഇ .ബി കരാര്‍ തൊഴിലാളി ജോലിക്കിടെ ഷോക്കേറ്റു മരിച്ച സംഭവത്തില്‍ സബ് എന്‍ജിനിയറെ സസ്പെന്റ് ചെയ്തു.
പേയാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ജീവനക്കാരനായ വെള്ളായണി ശിവോദയം റോഡ് നാങ്കിളിയില് വീട്ടില്‍ ശ്രീകാന്ത്(28) മരിച്ച സംഭവത്തില്‍ സെക്ഷനിലെ സബ് എന്‍ജിനീയര്‍ രാഹുലിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. കാട്ടാക്കട ഡിവിഷന് ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ശശാങ്കന്, എക്സി. എന്‍ജിനീയര്‍ ഗീത എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സബ് എന്‍ജിനീയര്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
തിങ്കളാഴ്ച ഉച്ചയ്ക്ക് കരുവിലാഞ്ചി ഭാഗത്തുള്ള എല്‍ടി ലൈനില്‍ അറ്റകുറ്റപ്പണി നടത്തവെയാണു ശ്രീകാന്ത് വൈദ്യുതാഘാതമേറ്റ് മരിച്ചത്. എല്‍ടി ലൈനിലേക്കുള്ള ഫ്യൂസുകള്‍ ഊരിമാറ്റി എര്‍ത്ത് നല്കിയ ശേഷമാണു പണികള്‍ ചെയ്യേണ്ടത്. ഇത് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന് പരിശോധിക്കേണ്ടതുമാണ്. ഇതൊന്നും പാലിക്കപ്പെടാത്തതാണ് അപകട കാരണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."