അക്ഷയ കേന്ദ്രം ജീവനക്കാരന് അറസ്റ്റില്‍
ബന്തിയോട്: മംഗല്പാടി പഞ്ചായത്തിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ ബന്തിയോട് അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരനെ അറസ്റ്റു ചെയ്തു. ബന്തിയോട് അക്ഷയകേന്ദ്രത്തിലെ അഷ്റഫി (35) നെയാണു കുമ്പള സി.ഐ വി.വി മനോജ് അറസ്റ്റ് ചെയ്തത്. ഇയാളെ രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു. വ്യാജ സര്‍ട്ടിഫിക്കറ്റു വിവാദത്തില്‍ മൂന്നു കേസുകളിലായി എട്ടുപേര്‍ക്കെതിരേയാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അഷ്റഫിനെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങും.
മംഗല്‍പ്പാടി പഞ്ചായത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്കി ജനന സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചുവെന്നും സര്‍ട്ടിഫിക്കറ്റുകളില്‍ തിരുത്തല്‍ വരുത്തിയെന്നും കാണിച്ചു പഞ്ചായത്ത് സെക്രട്ടറി ടി പവിത്രനാണ് മഞ്ചേശ്വരം പൊലിസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണു പൊലിസ് കേസെടുത്തത്. സ്ത്രീകളടക്കമുള്ളവര്ക്കെതിരേയാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. മംഗല്‍പ്പാടി പഞ്ചായത്തിലെ രണ്ടു കടകളിലും അക്ഷയകേന്ദ്രത്തിലും പൊലിസ് റെയ്ഡ് നടത്തിയിരുന്നു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."