HOME
DETAILS

ശബരിമല: ഭരണഘടനയും മതവിശ്വാസവും തമ്മിലുള്ള ഏറ്റുമുട്ടലല്ലെന്ന് സുപ്രിം കോടതി

  
backup
April 22 2016 | 16:04 PM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%98%e0%b4%9f%e0%b4%a8%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%a4%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d
ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിച്ച 1995 ലെ കേരള ഹൈക്കോടതി വിധി ഇപ്പോഴത്തെ കേസിനെ ബാധിക്കില്ലെന്ന് സുപ്രിം കോടതി. ഈ കേസ് ഭരണഘടനയും മതവിശ്വാസവും തമ്മിലുള്ള ഏറ്റുമുട്ടലല്ല. ഇത് ഒരു വിഭാഗവും വ്യക്തി അവകാശവും തമ്മിലുള്ള തര്‍ക്കമാണ്. മൗലികാവകാശങ്ങള്‍ ഉറപ്പാക്കലാണ് ഭരണഘടനയുടെ 32ാം അനുച്ഛേദനത്തിന്റെ ലക്ഷ്യം. ഇത് പ്രകാരം നല്‍കിയ ഹരജിയെ ആ അര്‍ഥത്തില്‍ തന്നെ കാണുമെന്നും സുപ്രീം കോടതി പറഞ്ഞു. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളുടെ ശബരിമല പ്രവേശനം തടയുന്നത് ശരിയല്ലെന്നും ഇത് സ്ത്രീകളുടെ അന്തസിനുമേലുള്ള കടന്നുകയറ്റമാണെന്നും അമിക്കസ് ക്യൂറി പറഞ്ഞു. ശബരിമലയില്‍ സ്ത്രീകളെ വിലക്കുന്നതിനെതിരെയുള്ള ഹരജിയല്‍ സുപ്രീംകോടതി വാദം കേള്‍ക്കവെയാണ് കോടതി അഭിപ്രായം പ്രകടിപ്പിച്ചത്. ശബരിമലയില്‍ പത്തിനും അന്‍പതിനും ഇടയില്‍ പ്രായപരിധിയിലുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് പ്രഥമദൃഷ്ട്യാ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി നേരത്തെ പറഞ്ഞിരുന്നു. ശബരിമലയില്‍ സ്ത്രീകളെ തടയാനാവില്ലെന്ന് സുപ്രീംകോടതിയെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ട അമിക്കസ് ക്യൂറി അഡ്വ. രാജു രാമചന്ദ്രന്‍ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച പരാതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. കേസില്‍ വാദം കേള്‍ക്കുന്നതിനാല്‍ ഇപ്പോള്‍ ഭരണഘടനാ ബെഞ്ചിന് വിടാനാകില്ലെന്നും കോടതി പറഞ്ഞിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago