HOME
DETAILS

തെരുവ് നായകളുടെ ജനന നിയന്ത്രണ പദ്ധതി: പരാതി നല്‍കിയവര്‍ക്കെതിരേ പ്രതിഷേധം ശക്തം

  
backup
September 24 2016 | 02:09 AM

%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%af%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9c%e0%b4%a8%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8


നെടുമ്പാശ്ശേരി: തെരുവ് നായകളുടെ ജനന നിയന്ത്രണ പദ്ധതിക്കെതിരേ പരാതി നല്‍കിയവര്‍ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം. കുന്നുകര ഗ്രാമ പഞ്ചായത്തില്‍ നടപ്പാക്കി വരുന്ന അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാമിനെതിരെയാണ് (എ.ബി.സി) മുവാറ്റുപുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന 'ദയ' എന്ന സംഘടനയുടെ പേരില്‍ ജില്ലാ മൃഗ സംരക്ഷണ വകുപ്പിന് പരാതി നല്‍കിയിരുന്നത്.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷമായതോടെയാണ് ഗ്രാമ പഞ്ചായത്തിന്റെയും മൃഗാശുപത്രിയുടെയും നേതൃത്വത്തില്‍ തെരുവ് നായ വന്ധീകരണ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിനായി കുന്നുകര ഗ്രാമ പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രിയില്‍ ആധുനിക രീതിയിലുള്ള ഓപ്പറേഷന്‍ തീയറ്ററും സജ്ജീകരിച്ചിട്ടുണ്ട്. പ്രത്യേക പരിശീലനം നേടിയ ഡോഗ് ക്യാച്ചര്‍ വഴി പിടികൂടുന്ന നായകളെ ഇവിടെ എത്തിച്ച് വന്ധീകരണം നടത്തിയ ശേഷം പ്രത്യേകം തയ്യാറാക്കിയ കൂട്ടിലിട്ട് സംരക്ഷിക്കുകയാണ് ചെയ്തു വരുന്നത്.
 നായകളെ ദത്തെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെയാണ് ദയ എന്ന സംഘടന പരാതിയുമായി രംഗത്തെത്തിയിരുന്നത്. ഈ പദ്ധതിയിലൂടെ നായകളോട് ക്രൂരതയാണ് ചെയ്യുന്നതെന്നാണ് പരാതിയിലെ പ്രധാന ആരോപണം. പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഇന്നലെ രാവിലെ കുന്നുകര മൃഗാശുപത്രിയില്‍ എത്തിയിരുന്നു. ഇ ദ്ദേഹത്തോടൊപ്പം ദയയുടെ ഭാരവാഹി എന്നവകാശപ്പെടുന്ന രമേശ് കുമാറും എത്തി. തെരുവ് നായകളുടെ ജന നിയന്ത്രണ പദ്ധതിക്കെതിരെ പരാതി നല്‍കിയ വ്യക്തി എത്തിയെന്ന വാര്‍ത്ത പരന്നതോടെ പൊതു ജനങ്ങള്‍ സംഘടിച്ച് കുട്ടമായി മൃഗാശുപത്രിയിലേക്ക് എത്തുകയായിരൂന്നു.
മൃഗാശുപത്രിയില്‍ നിന്നും ഇയാളെ പുറത്തേക്കിറക്കിവിടാന്‍ ജനങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഡോക്ടര്‍ അടക്കമുള്ള ജീവനക്കാര്‍ ഇതിന് തയ്യാറായില്ല. പിന്നീട് ചെങ്ങമനാട് പൊലിസെത്തിയാണ് ഇയാള്‍ കുന്നുകരയില്‍ നിന്നും മടങ്ങിയത്. ഇതിനു ശേഷം അന്വേഷണം പൂര്‍ത്തിയാക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസറും മടങ്ങി.
ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന തെരുവ് നായകളെ നിയന്ത്രിക്കാന്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ പിന്തുണയും നല്‍കുമെന്ന് നാട്ടുകാര്‍ പറഞ്ഞു. കുന്നുകരയില്‍ നടപ്പാക്കുന്ന പദ്ധതിക്കെതിരെ പഞ്ചായത്തുമായി യാതൊരു ബന്ധവും ഇല്ലാത്ത മുവ്വാറ്റുപുഴ സ്വദേശി പരാതിയുമായി എത്തിയതില്‍ ദുരൂഹതയുണ്ടെന്നും ഇതേ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. അടുത്തിടെയായി ആടുകളും, കോഴികളും അടക്കം നിരവധി വളര്‍ത്തുമൃഗങ്ങളെയാണ് തെരുവ് നായകള്‍ കൊന്നൊടുക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ അറസ്റ്റില്‍

Kerala
  •  23 days ago
No Image

കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഐശ്വര്യയെ തൃശൂരില്‍ നിന്ന് കണ്ടെത്തി; നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍

Kerala
  •  23 days ago
No Image

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; തഞ്ചാവൂരില്‍ അധ്യാപികയെ ക്ലാസില്‍ കയറി കഴുത്തറുത്ത് കൊന്നു

National
  •  23 days ago
No Image

അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴസാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  23 days ago
No Image

ആണവ യുദ്ധ ഭീതിയില്‍ യൂറോപ്പ്; ഭക്ഷണവും അവശ്യ വസ്തുക്കളും കരുതിവെക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി രാഷ്ട്രത്തലവന്‍മാര്‍ 

International
  •  23 days ago
No Image

ആകാശത്ത് നിന്ന് നോട്ട് മഴ, പെറുക്കാന്‍ തിക്കും തിരക്കും;  സംഭവം യു.പിയിലെ ഒര ആര്‍ഭാട കല്യാണത്തിനിടെ,വാരിയെറിഞ്ഞത് 20 ലക്ഷത്തോളം രൂപ

National
  •  23 days ago
No Image

പ്രശസ്ത മാധ്യമപ്രവര്‍ത്തകനും 'ദലിത് വോയ്സ്' സ്ഥാപക എഡിറ്ററുമായ വി ടി രാജശേഖര്‍ അന്തരിച്ചു

National
  •  24 days ago
No Image

എയര്‍സെല്‍-മാക്‌സിസ് കേസ്: ചിദംബരത്തിന്റെ വിചാരണക്ക് സ്റ്റേ

National
  •  24 days ago
No Image

സമയം 12.15, പാലക്കാട് പോളിങ് 33.75 ശതമാനം

Kerala
  •  24 days ago
No Image

ബംഗളുരുവില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടിച്ചു; ജീവനക്കാരി വെന്തുമരിച്ചു

National
  •  24 days ago