HOME
DETAILS
MAL
തത്സമയം ജനഹിതം;വോട്ടുവിവരം കൈമാറാന്‍ തെര.കമ്മിഷന്റെ മൊബൈല്‍ ആപ്പ്
backup
April 23 2016 | 06:04 AM
മലപ്പുറം: വോട്ടിങ് മെഷിന്‍ തകരാറു മാറ്റിയെത്താന്‍ താമസമെടുക്കുന്നതും വോട്ടു വിവരങ്ങള്‍ യഥാസമയം എത്തിയില്ലെന്നതും ഇനി പഴങ്കഥയാകും. ഹൈടക് മുന്നേറ്റത്തിന്റെ കാലത്ത് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും അപ്‌ഡേറ്റാവുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം ഓരോ നിമിഷവും വിവരങ്ങളിനി വിരല്‍ തുമ്പിലെത്തും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഐ.ടി മിഷന്റെ സഹായത്തോടെ തയാറാക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പിനെ ലൈവാക്കുക. മലയോരവും ഉള്‍നാടുകളും കടന്നു വോട്ടിങ് കേന്ദ്രത്തിലെ വിവരമറിയാന്‍ കാത്തിരിപ്പു വേണ്ട.മോക് വോട്ടെടുപ്പ് മുതല്‍ ഓരോ സമയവും വോട്ടുചെയ്തവരുടെ എണ്ണമടക്കം പ്രിസൈഡിംഗ് ഓഫിസറുടെ മൊബൈലില്‍ നിന്നും തത്സമയമെത്തും. ഒപ്പം തെരഞ്ഞെടുപ്പ് വരണാധികാരികളും മുതിര്‍ന്ന ഉദ്യോഗസ്ഥരും നല്‍കുന്ന നിര്‍ദേശങ്ങളും തത്സമയം ബൂത്തുകളിലെത്തുകയും ചെയ്യും.
ഓരോ ബൂത്തിലേക്കും പ്രത്യേക യൂസര്‍ ഐ.ഡിയും പാസ്്‌വേഡും നല്‍കിയാണ് വിവര കൈമാറ്റം നടക്കുന്നത്. പോളിംങ് സ്‌റ്റേഷനുകളില്‍ നിന്നും റിട്ടേണിങ് ഓഫിസര്‍മാര്‍, ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ തൊട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വരെ നീളുന്ന വിവരകൈമാറ്റ ശൃഖലയാണ് മൊബൈല്‍ അപ്ലിക്കേഷനിലൂടെ രൂപം നല്‍കുന്നത്. അതാത് ബൂത്തുകളിലെ വോട്ടിങ് നില തത്സമയം റിപ്പോര്‍ട്ടിങിനു സാധ്യമാകും. വോട്ടെടുപ്പ് തടസപ്പെടുകയോ മറ്റുപ്രശ്‌നങ്ങളോ ഉണ്ടായാല്‍ അക്കാര്യം ഫോട്ടോ സഹിതം മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കുന്നതിനു ആപ്പ് സഹായകമാവും. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിയിലുള്ള സ്ഥലങ്ങള്‍, ഉദ്യോഗസ്ഥര്‍ പുറപ്പെട്ടതും എത്തിചേര്‍ന്നതുമായ വിവരങ്ങള്‍, ബൂത്തുകളിലെ വോട്ടിങ് പുരോഗതി, ഓരോ ബൂത്തുകളിലേക്കും പ്രത്യേകം അയച്ച ഇലക്ട്രോണിക് വോട്ടിങ്് മെഷിനുകള്‍ എന്നിവയുടെ വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാക്കും.
ഓരോ അരമണിക്കൂറിലേയും വോട്ടിങ്‌നില അറിയാനും ബൂത്തുകളിലെ തെരഞ്ഞെടുപ്പു പുരോഗതി വിലയിരുത്താനും ഉപകാരപ്പെടുന്നതാണ് നൂതന സംവിധാനം. ഇതോടൊപ്പം വീഡിയോ, വെബ്കാസ്റ്റിങ് സംവിധാനങ്ങളും ബൂത്തുകളില്‍ ഏര്‍പ്പെടുത്തുന്നുണ്ട്. അതേസമയം ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇന്റര്‍നെറ്റ് സംവിധാനം ചലിച്ചെങ്കിലേ മൊബൈല്‍ ആപ്പ് ഉപകാരമാവൂ. ഫോണ്‍ ഇന്റര്‍നെറ്റ് സംവിധാനമില്ലാത്തതാണെങ്കില്‍ വിവരങ്ങള്‍ എസ്.എം.എസ് ആയി ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."