റബര്‍തടി വ്യാപാര മേഖലയില്‍ അമിത കൂലി: കര്‍ഷകരുടെ ആരോപണം അടിസ്ഥാനരഹിതമെന്ന്
പാലാ: മീനച്ചില്‍ താലൂക്കിലെ റബര്‍തടി തൊഴില്‍ മേഖലയില്‍ തൊഴിലാളികള്‍ അമിതകൂലി ആവശ്യപ്പെട്ടു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് തൊഴിലാളി യൂനിയന്‍ നേതാക്കള്‍ പറഞ്ഞു. രണ്ട് വര്‍ഷം മുന്‍പ് തൊഴിലാളി യൂനിയനും വ്യാപാരി സംഘടനയും തമ്മില്‍ ഉണ്ടാക്കിയ കൂലികരാറിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണു തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് യൂനിയനുകള്‍ വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കിയത്.
വര്‍ധിച്ചുവരുന്ന ജീവിത ചെലവിനെ അടിസ്ഥാനമാക്കി ന്യായമായ കൂലി പുതുക്കി നിശ്ചയിക്കണമെന്നതാണ് തൊഴിലാളികളുടെ ആവശ്യം. കൂലിവര്‍ധന സംബന്ധിച്ച് യൂനിയന്‍ പ്രതിനിധികളും വ്യാപാരി സംഘടനാ പ്രതിനിധികളുമായി പല തവണ നടന്ന ചര്‍ച്ചയില്‍ ഒരിക്കല്‍പോലും യൂനിയന്‍ കൂലിനിരക്ക് വര്‍ധന എന്ന ആവശ്യം ഉന്നയിച്ചിട്ടില്ല. കൃഷിക്കാരെ തൊഴിലാളികള്‍ക്ക് എതിരാക്കാനുള്ള നീക്കമാണ് ഇതിനു പിന്നില്‍.
പെരുമ്പാവൂര്‍ മാര്‍ക്കറ്റില്‍ എത്തുന്ന തടി ഇടനിലക്കാരും, മില്ലുടമകളും നിശ്ചയിക്കുന്ന വിലക്ക് വില്‍ക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല. യാതൊരു മാനദണ്ഡവുമില്ലാതെ ഇവര്‍ പറയുന്ന വിലയ്ക്കു തടി വില്‍ക്കേണ്ടി വരുന്നതും ഇടനിലക്കാരുടെയും, മില്ലുടമകളുടെയും കൊള്ള ഇല്ലാതെ തടിയുടെ വില നിശ്ചയിക്കാന്‍ സംവിധാനം ഇല്ലാത്തതും ഇറക്കുമതി തടിയുടെയും, തടി ഉല്‍പന്നങ്ങളുടെയും ഉപയോഗം വര്‍ധിച്ചതും റബര്‍തടി മേഖലയുടെ പ്രതിസന്ധിക്ക് കാരണമാണ്. തൊഴിലാളികള്‍ കൂലി വര്‍ധനവ് ഒഴിവാക്കിയാലും ഈ പ്രതിസന്ധിക്ക് മാറ്റം ഉണ്ടാകില്ലെന്ന് തൊഴിലാളി യൂനിയന്‍ നേതാക്കളായ ടി.ആര്‍ വേണുഗോപാല്‍, കുര്യാക്കോസ് ജോസഫ്, ജോയി കുഴിപ്പാല, ജോസുകുട്ടി പൂവേലില്‍, രാജന്‍ കൊല്ലംപറമ്പില്‍, ബാബു കെ. ജോര്‍ജ് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."