HOME
DETAILS

ഗ്രാമീണ കുടിവെള്ള പദ്ധതി ഇഴയുന്നു

  
backup
September 24 2016 | 22:09 PM

%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b5%80%e0%b4%a3-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf

 

 

ബോവിക്കാനം: ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിക്കു വേണ്ടി കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച ജലസംഭരണികള്‍ നശിക്കുന്നു. ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ നടത്തിപ്പു മന്ദഗതിയിലായതോടെയാണു കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച ജലസംഭരണികള്‍ തുരുമ്പെടുത്തു തുടങ്ങിയത്. മുളിയാര്‍, ചെങ്കള, മൊഗ്രാല്‍-പുത്തൂര്‍, മധൂര്‍ പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്‌നത്തിനു ശാശ്വത പരിഹാരം കാണുന്നതിനു വേണ്ടി 90 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന കുടിവെള്ള പദ്ധതിയാണു മൂന്നര വര്‍ഷം കഴിഞ്ഞിട്ടും ഇഴഞ്ഞു നീങ്ങുന്നത്.
2013 ലാണു നിര്‍മാണ പ്രവര്‍ത്തി ആരംഭിച്ചത്. 2016 മാര്‍ച്ചില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് അന്നത്തെ ജലവിഭവ വകുപ്പു മന്ത്രി അറിയിച്ചത്. ബോവിക്കാനത്ത് പഞ്ചായത്ത് ഓഫിസിനു സമീപം 24 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലസംഭരണിയും ഇരിയണി, ചെര്‍ക്കള, ബെദ്രഡുക്ക, പാറക്കട്ട എന്നിവിടങ്ങളിലെ ജലസംഭരണി നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്.
ബാവിക്കര മൊട്ടലില്‍ പയസ്വിനി പുഴയോരത്തു വലിയ കിണറും പമ്പിങ് സ്റ്റേഷനും ഇവിടെ നിന്നു മറ്റു ജലസംഭരണികളിലേക്കുള്ള പ്രധാന പൈപ്പ് ലൈനുകളും സ്ഥാപിച്ചു കഴിഞ്ഞു. പദ്ധതിയുടെ പ്രധാന ഭാഗമായ ബാവിക്കരക്കുന്നില്‍ നുസ്രത്ത് നഗറില്‍ പണിയുന്ന ജലശുദ്ധീകരണശാലയുടെ നിര്‍മാണവും മന്ദഗതിയിലാണ്.
ദിവസേന 30 ദശലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള പ്ലാന്റ് നിര്‍മിക്കുന്നതിനു രണ്ടു വലിയ കുഴികളെടുത്തു കോണ്‍ക്രീറ്റ് ചെയ്തു സ്ഥാപിച്ച ഇരുമ്പ് കമ്പികള്‍ തുരുമ്പെടുത്തു നശിക്കുകയാണ്. പദ്ധതി പൂര്‍ത്തീകരിക്കാന്‍ ഇനിയും കാലതാമസം നേരിട്ടാല്‍ പണി പൂര്‍ത്തിയായ കോണ്‍ക്രീറ്റ് ജലസംഭരണികളില്‍ വിള്ളലുകള്‍ വീഴാന്‍ സാധ്യതയുണ്ടെന്നു വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.
വര്‍ഷങ്ങളായി പണി തീരാതെ പാതി വഴിയില്‍ ഉപേക്ഷിച്ച ബാവിക്കര സ്ഥിരം കോണ്‍ക്രീറ്റ് തടയണയുടെ അതേഗതി ഗ്രാമീണ കുടിവെള്ള പദ്ധതിക്കും വരുമൊയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago