HOME
DETAILS
MAL
മാര്‍ച്ച് നടത്തി
backup
September 25 2016 | 01:09 AM
അടിമാലി: മദ്യനയം അട്ടിമറിച്ച് പൂട്ടിയ ബാറുകള്‍ തുറക്കുവാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിമാലി എക്സൈസ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. മദ്യനിരോധന സമിതി ഇടുക്കി ജില്ലാ പ്രസിഡന്റ് ഡോ. വിന്‍സന്റ് മാളിയേക്കല്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പൂട്ടിയ ബാറുകള്‍ തുടക്കുവാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. ഫാ തോമസ് ആനികുഴിക്കാട്ടില് മുഖ്യപ്രഭാക്ഷണം നടത്തി. സില്‍ബി ചുനയംമാക്കല്‍,റോജസ് എം. ജോര്‍ജ്ജ്,ഫാ ജോസ് കൊച്ചുപുര,അച്ചാമ്മ തോളത്തില്‍,മേരി പുന്നവയലില്‍,ജോസഫ് മ്രാല,ഫാ. ജോസഫ് കുമരകത്തുകാലായില്,ജോസഫ് കളുച്ചിറ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."