HOME
DETAILS
MAL
തായ്വാനിലെ വധശിക്ഷ സുപ്രിംകോടതി ശരിവച്ചു
backup
April 23 2016 | 17:04 PM
തായ്പി: തായ്വാനില് യൂനിവേഴ്സിറ്റി വിദ്യാര്‍ഥിയുടെ വധശിക്ഷ സുപ്രിംകോടതി ശരിവച്ചു. 2014 ല്‍ തായ് തലസ്ഥാനമായ തായ്പിയിലെ സബ്വേയില് നടത്തിയ ആക്രമത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലെ വധശിക്ഷാ വിധിയാണ് സുപ്രിം കോടതി ന്യായീകരിച്ചത്. ഇതോടെ ഷെങ് ഷി എന്ന വിദ്യാര്‍ഥിയുടെ മൂന്നാമത്തെ ദയാഹരജിയാണ് സുപ്രിം കോടതി തള്ളിയത്.
താരതമ്യേനെ കുറ്റകൃത്യ രഹിതമായ തായ് സമൂഹത്തില്‍ ഞെട്ടിപ്പിക്കുന്ന കൃത്യമാണ് പ്രതി ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. കൃത്യ നിര്‍വഹണത്തിന് ശേഷം ഇതിനേക്കാള്‍ കൂടുതല്‍ പേരെ കൊല്ലന് ആഗ്രഹമുണ്ടായിരുന്നെന്ന് പ്രതി ഫേസ്ബുക്കില്‍ പോസ്റ്റുചെയ്തിരുന്നു.
അതേസമയം ഈ വധ ശിക്ഷക്കെതിരേ തായ്വാനില് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."