അധികൃതരുടെ നിസംഗത; പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു
കാക്കനാട്: ഒരിറ്റ് ദാഹ ജലത്തിനായി ജനം നെട്ടോട്ടമോടുമ്പോള്‍ അധികൃതരുടെ അനാസ്ഥമൂലം ഒരു പ്രദേശത്തേക്ക് കുടിവെള്ളമെത്തിക്കേണ്ട പൈപ്പ് പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് ആഴ്ച്ചകള്‍ കഴിഞ്ഞു. പൊട്ടിയ പൈപ്പ് നന്നാക്കുവാനോ വെള്ളം പാഴാകുന്നത് തടയാനോ അധികൃതരുടെ നടപടി സ്വീകരിക്കുന്നില്ല.
തെങ്ങോട് ചേന്ദംവേലി റോഡില്‍ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. ഓലിമുകള്‍ ജലസംഭരണിയില്‍ നിന്നുള്ള ലൈനില്‍ നിന്നുള്ള പൈപ്പാണ് പൊട്ടിയത്.
പലതവണ ജല അതോറിറ്റി അധികൃതരോട് പരാതിപ്പെട്ടെങ്കിലും പരിഹാരമുണ്ടായിട്ടില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ എന്‍.കെ പ്രദീപ് പറഞ്ഞു. ഫില്‍റ്റര്‍ ചെയ്ത് വിതരണത്തിന് തയാറാകുന്ന വെള്ളം പാഴാകുന്നതിലൂടെ വലിയ നഷ്ടമാണ് വരുത്തിവയ്ക്കുന്നത്.
പരാതി പറയുമ്പോഴെല്ലാം കരാറുകാരെ പഴി ചാരുകയാണ് അധികൃതര്‍ ചെയ്യുന്നത്. പൊട്ടിയ പൈപ്പില്‍ നിന്നുള്ള വെള്ളം തൊട്ടടുത്തെ വീടുകളില്‍ ഒലിച്ചിറങ്ങുകയാണ്.
ഇതു വീട്ടുകാര്‍ക്കും ബുദ്ധിമുട്ടാകുന്നുണ്ട്. തൃക്കാക്കര നഗരസഭയിലെ ആറാം വാര്‍ഡ് നവോദയില്‍ കടുത്ത ജലക്ഷാമം നേരിടുന്ന കുടുംബങ്ങള്‍ക്കുള്ള വെള്ളമാണ് ജലവകുപ്പിന്റെ പിടിപ്പുകേടില്‍ നഷ്ടമാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."