HOME
DETAILS
MAL
കാലാവസ്ഥാ വ്യതിയാനം: ലോകനേതാക്കള്‍ പാരിസ് ഉടമ്പടിക്ക് അംഗീകാരം നല്കി
backup
April 23 2016 | 17:04 PM
ന്യൂയോര്‍ക്ക് : 165 ലോക നേതാക്കള്‍ ഒരുമിച്ചു കൂടി പാരിസിലെ കാലാവസ്ഥാ ഉമ്പടിക്ക് അംഗീകാരം നല്കി. ലോക ഭൂമി ദിനമായ ഇന്നലെ യു.എന്‍ ആസ്ഥാനത്ത് ഒരുമിച്ചു കൂടിയാണ് ഉടമ്പടിക്ക് അംഗീകാരം നല്‍കിയത്.
പാരിസിലെ ഉടമ്പടി കഴിഞ്ഞ് നാലു മാസത്തിനു ശേഷമാണ് ലോകനേതാക്കള്‍ യു.എന്‍ ആസ്ഥാനത്ത് ഒരുമിച്ചു കൂടിയത്. ലോകത്ത് ഏറ്റവുമധികം ഹരിതഗ്രഹ വാതകം പുറന്തള്ളുന്ന ഇന്ത്യ, അമേരിക്ക, ചൈന രാജ്യങ്ങളിലെ മുതിര്‍ന്ന നേതാക്കാളായിരുന്നില്ല പങ്കെടുത്തിരുന്നത്. കടല്‍ നിരപ്പ് ഉയരുന്ന ഫിജി, തുവാലു കിര്ബാട്ടി എന്നീ രാജ്യങ്ങള്‍ പാര്‍ലമെന്റില്‍ ഉച്ചകോടിക്ക് അംഗീകാരം നല്‍കിയിരുന്നു.
ചരിത്രത്തില്‍ ആഗോള താപം ഏറ്റവും ഉയര്‍ന്ന നിരക്ക് കഴിഞ്ഞ മാര്‍ച്ചിലായിരുന്നു. ഈ വര്‍ഷത്തെ ശക്തമായ വര്‍ച്ചയ്ക്കും ചൂടിനും കാരണം എല്‍ നിനോ പ്രതിഭാസമായിരുന്നുവെന്ന് കൂടിക്കാഴ്ച്ച വിലയിരുത്തി. 55 ശതമാനം ഹരിതഗ്രഹ വാതകം പുറത്തു തള്ളുന്ന ലോകത്തെ 55 രാജ്യങ്ങള്‍ പാരിസ് ഉടമ്പടി അംഗീകരിക്കുന്നതോടെ തീരുമനങ്ങള്‍ പ്രാബല്യത്തില്‍ വരും.
അമേരിക്കയും ചൈനയും ഉടമ്പടിക്ക് ഈ വര്‍ഷം തന്നെ അംഗീകാരം നല്‍കുമെന്ന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."