വിദ്യാഭ്യാസ മുന്നേറ്റത്തിന് പുതിയ പദ്ധതികളുമായി 'ട്രെന്റ്'
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫിന്റെ വിദ്യാഭ്യാസ വിഭാഗമായ ട്രെന്റ് പുതിയ പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം നല്‍കി. വിദ്യാഭ്യാസ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി പ്രധാനമായും ക്ലസ്റ്റര്‍ തലങ്ങളില്‍ പ്രവര്‍ത്തിച്ച് പോന്നിരുന്ന കരിയര്‍ ക്ലബുകള്‍ സംസ്ഥാനത്തെ മുഴുവന്‍ മഹല്ല് തലങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം വയനാട് വൈത്തിരിയില്‍ വച്ച് ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടിവ് ക്യാംപിലാണ് ഒരു വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം നല്‍കിയത്. തീരദേശ - മലയോര മേഖലയെ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ ഹബ്ബുകളുടേയും സ്‌കില്‍ ഡവലപ്‌മെന്റ് പ്രോഗ്രാം, പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ സംഘടനാ സംവിധാനമുപയോഗിച്ച് കണ്ടെത്തി ഉന്നത നിലവാരത്തിലേക്കെത്തിക്കാനുളള ഹയര്‍ എജ്യുക്കേഷന്‍ പദ്ധതികള്‍, സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനായി പി.എസ്.സി റിക്രൂട്ട്‌മെന്റ് ട്രെയ്‌നിങ് എന്നിവ നടപ്പാക്കും. കൗമാരക്കാര്‍ക്കായി ടീന്‍-ടീം, സ്‌നാപ്പി കിഡ്‌സ് എക്‌സലന്‍ഷ്യ , വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ പരിശീലനക്കളരി, മഹല്ല് എംപവര്‍മന്റ് പ്രോഗ്രാംസ്, ഹ്യൂമന്‍ റിസോഴ്‌സ് വിങിന്റെ കീഴില്‍ 'ട്രെന്റ് റിസോഴ്‌സ് ഹണ്ട്, ന്യൂ ജനറേഷന്‍ പ്രോഗ്രാം, ട്രെന്റ് പ്രീ-സ്‌കൂള്‍, ഫാമിലി മാനേജ്‌മെന്റ് കോഴ്‌സ് തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കും മാര്‍ഗ രേഖയായിട്ടുണ്ട്.
രണ്ട് ദിവസങ്ങളിലായി നടന്ന ക്യാംപില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പങ്കെടുത്തത്.'വിദ്യാഭ്യാസ നവോഥാനത്തിന് സമയമായി; താമസം അരുത് 'എന്ന പ്രമേയവുമായി കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ട്രെന്റ് നിലവില്‍ സ്റ്റെപ്പ് (സ്‌ററുഡന്റ് ടാലന്റ് എംപവര്‍മെന്റ് പ്രോഗ്രാം) എന്ന പേരില്‍ രണ്ട് ബാച്ചുകളിലായി മുന്നൂറോളം വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വിസ് ഒറിയന്റേഷന്‍ പ്രോഗ്രാം നടത്തിവരുന്നുണ്ട്. മൂന്നാം ബാച്ചിലേക്കുള്ള പ്രവേശന നടപടികള്‍ സംസ്ഥാന എക്‌സിക്യൂട്ടിവ് ചേര്‍ന്നതിന് ശേഷം അന്തിമ തീരുമാനമാകും. ക്യാംപില്‍ ജില്ലാ കമ്മിറ്റികള്‍ പദ്ധതികള്‍ അവതരിപ്പിച്ചു.
രാഷ്ട്രപതിയില്‍ നിന്ന് മികച്ച ഇലക്ടറല്‍ ഓഫിസര്‍ അവാര്‍ഡ് ലഭിച്ച അബൂബക്കര്‍ സിദ്ധീഖ് ഐ.എ.എസ് ക്യാംപ് അംഗങ്ങളുമായി ആശയവിനിമയം നടത്തി. സമസ്ത മുശാവറ അംഗം കെ.ടി ഹംസ മുസ്‌ലിയാരുടെ പ്രാര്‍ഥനയോടെയാണ് ക്യാംപ് ആരംഭിച്ചത്. ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, എസ്.വി മുഹമ്മദലി, മജീദ് മാസ്റ്റര്‍ കൊടക്കാട്, റഹീം ചുഴലി, അലി. കെ വയനാട്, റിയാസ് നരിക്കുനി, ശംസാദ് സലീം പുവ്വത്താണി, റഷീദ് കൊടിയൂറ, എം.കെ റഷീദ്, പോള്‍ വര്‍ഗീസ്, അയ്യൂബ് മുട്ടില്‍, സൈനുല്‍ ആബിദ് ദാരിമി, ബഷീര്‍ പൂക്കാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."