സുമനസുകളുടെ കനിവും കാത്ത് പ്രേമ
കൂറ്റനാട്: ഇരു വൃക്കകളും തകര്‍ന്നു ജിവിതത്തിന്റെ ഇരുള്‍ മുഖം കണ്ടു കഴിയുന്ന പ്രേമ സുമനസുകളുടെ സഹായംതേടുന്നു. കുറ്റനാട് പയ്യടപ്പടി ഗിരീഷിന്റെ ഭാര്യ പ്രേമക്കാണ് മാരക രോഗം. എട്ടു വര്‍ഷമായി രോഗത്തിന്റെ എല്ലാ പീഡനങ്ങളും അനുഭവിച്ചു കഴിയുന്ന പ്രേമ ഒരു വര്‍ഷം മുന്‍പാണ് രോഗത്തിന്റെ കാഠിന്യം മനസ്സിലാക്കിയത്.
പന്തല്‍ പണിക്കാരനായ ഗിരീഷിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ചികിത്സ ചിലവ്. നാട്ടുകാരുടെ സന്‍മനസ് കൊണ്ടാണ് ചികിത്സ ഇതുവരെയും കഴിഞ്ഞത്. ഇപ്പോള്‍ ഡയാലിസിസ് നടന്നുകൊണ്ടിരിക്കുകയാണ്.
ഏഴാം ക്ലാസില്‍ പഠിക്കുന്ന ഗ്രീഷ്മയും അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ശ്രിഷ്മയും മക്കളാണ്. പ്രേമയുടെ പ്രായമായ അഛനും അമ്മയും ഗിരീഷിന്റെ അമ്മയും കൂടി ഉള്‍പ്പെടുന്നതാണ്കുടുംബം.
പ്രേമക്ക് ജീവിതത്തിലേക്ക് മടങ്ങി വരാന്‍ കിഡ്‌നി മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. 30 ലക്ഷത്തോളം ചികിത്സക്ക് ചിലവു വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഇവരെ സഹായിക്കുവാന്‍ വി.പി. ഐദ്രുമാസ്റ്റര്‍ ചെയര്‍മാനായും കെ.പി.എം. ഷെരീഫ് കണ്‍വീനറായും വി.പി. അഷ്‌റഫ് ട്രഷററായും സഹായ സമിതി രൂപികരിക്കുകയും ചെയ്തിട്ടുണ്ട്. കൂറ്റനാട് ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. 16970100054564. കഎടഇ.എഉഞഘഛഛഛ1697.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."