HOME
DETAILS
MAL
മൊബൈല്‍ ഷോപ്പില്‍ കവര്‍ച്ച; ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍
backup
September 26 2016 | 00:09 AM
കോഴിക്കോട്: മൊബൈല്‍ കടയില്‍ നിന്ന് ഫോണും പണവും മോഷ്ടിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍.
വ്യാഴാഴ്ച ബീച്ചിലെ 'ഹാങ് ഔട്ട് ' എന്ന കടയില്‍ നിന്നു നാല് മൊബൈല്‍ ഫോണും 22,600 രൂപയും മോഷ്ടിച്ച ത്രിപുര സ്വദേശികളായ ദേബാഷിസ് (20), റസ്കുറാസ് (21) എന്നിവരെയാണ് ടൗണ്‍ പൊലിസ് അറസ്റ്റ് ചെയ്തത്. ഇതേ കടയിലെ ജീവനക്കാരായ ഇരുവരും മോഷണശേഷം നാട്ടില്‍ പോകുകയാണെന്നു പറഞ്ഞു മുങ്ങുകയായിരുന്നു.
മാവൂര്‍ റോഡിനു സമീപം ഇന്നലെ വൈകിട്ട് 6.30ഓടെയാണ് ഇരുവരെയും ടൗണ്‍ പൊലിസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നു നാല് ഫോണുകളും 15,300 രൂപയും പൊലിസ് പിടിച്ചെടുത്തു. ടൗണ്‍ എസ്.ഐ ഇ.കെ ഷിജു, എ.എസ്.ഐ ദിനേശ്കുമാര്‍, സി.പി.ഒമാരായ രഞ്ജീവ്, സജില്‍ എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."