HOME
DETAILS
MAL
മലയാളി നഴ്‌സിന്റെ മരണം: പാകിസ്താന്‍ സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍
backup
April 24 2016 | 05:04 AM
മസ്‌ക്കത്ത്: മലയാളി നഴ്‌സ് സലാലയില്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പാകിസ്താന്‍ സ്വദേശിയടക്കം രണ്ടു പേര്‍ പിടിയില്‍. വിദേശ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പൊലിസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
എറണാകുളം അങ്കമാലി കറുകുറ്റി സ്വദേശിയായിരുന്നു മരിച്ച ചിക്കു റോബര്‍ട്ട്. അഞ്ചു മാസം ഗര്‍ഭിണിയായ ഇവരെ കൊന്ന് കാതുകള്‍ അറുത്ത് ആഭരണങ്ങളുമായി മോഷ്ടാക്കള്‍ കടന്നുകളയുകയായിരുന്നു. ഇന്നലെ രാത്രി 10ഓടെയാണ് സലാലയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മാരക മുറിവുകളുണ്ടായിരുന്നു. കവര്‍ച്ചാ ശ്രമത്തിനിടെ കുത്തേറ്റു രക്തം വാര്‍ന്നു മരിച്ചതാകാമെന്നാണ് കരുതുന്നത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.
ഒമാന്‍ അംബാസഡര്‍ക്ക് മുഖ്യമന്ത്രി കത്തെഴുതി
തിരുവനന്തപുരം: മസ്‌കത്തില്‍ സാമൂഹ്യവിരുദ്ധര്‍ കൊലപ്പെടുത്തിയ ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡേക്ക് കത്തെഴുതി. മസ്‌കത്തിലെ ബാദര്‍ അല്‍ സമ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്ന ചിക്കു എറണാകുളം ജില്ലക്കാരിയാണ്. മൃതദേഹം ഇപ്പോള്‍ ഇതേ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്.Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."