കേളപ്പന്റെ അരുമശിഷ്യന്‍
കാഞ്ഞങ്ങാട്: കേരളഗാന്ധിയെന്നു ചരിത്രം വിശേഷിപ്പിക്കുന്ന കെ. മാധവന്‍ തന്റെ പതിനഞ്ചാം വയസിലാണ് തന്റെ വിരലില്‍ അണിഞ്ഞിരുന്ന സ്വര്‍ണമോതിരം കേളപ്പന്റെ ഉപ്പുസത്യാഗ്രഹനിധിയിലേക്ക് നല്‍കികൊണ്ടു സ്വാതന്ത്ര്യസമരതീച്ചുളയിലേക്കെടുത്തുചാടിയത്.
നിര്‍ഭയത്വമായിരുന്നു ആകുട്ടിയുടെ മുഖമുദ്ര.1930ല്‍ പയ്യന്നൂരില്‍ നിന്ന്‌കോഴിക്കോട്ടെക്കു പോയ 33 ഉപ്പുസത്യാഗ്രഹസമരസേനാനികളില്‍ ഒരാളായി മൈനറായ മാധവനും മാറി. മര്‍ദകവീരനായ ആമുപൊലിസ് കേളപ്പനെയുംസത്യാഗ്രഹികളെയും കോഴിക്കോട്ടെ കടപ്പുറത്തുവച്ച് ഉപ്പുകുറുക്കുന്നതിനിടയില്‍ തല്ലിചതച്ചപ്പോള്‍ തൊണ്ടുപൊട്ടുംമാറും ഉച്ചത്തില്‍ മാധവനെന്ന കുട്ടി വിളിച്ചു ഭാരത്മാതകീജയ്. പൊലിസിന്റെ ഭീകരമായ മര്‍ദനത്തില്‍ ചോരയില്‍ കുളിച്ച മാധവന്‍ നേതാക്കളോടൊപ്പം ജയിലില്‍ അടക്കപ്പെട്ടു. താന്‍ മൈനറാണെന്ന് കോടതിയില്‍ തുറന്നുസമ്മതിക്കാതെ 19 വയസായെന്ന് ജഡ്ജിനോട് പറഞ്ഞ മാധവനും നേതാക്കളോടൊപ്പം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപ്പെട്ടു.
കേളപ്പജിയോട് അടങ്ങാത്ത ആദരവുംഅടുപ്പവും പുലര്‍ത്തിയ മാധവനെന്നകുട്ടി പിന്നീട് നടന്ന ഗുരുവായൂര്‍സത്യാഗ്രഹത്തിലും അദ്ദേഹത്തോടൊപ്പം തോളോട് തോള്‍ ചേര്‍ന്നു നിന്നു. എ.കെ.ജി, വിഷ്ണുഭാരതീയന്‍, തുടങ്ങിയ ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റുകളുടെ വംശപരമ്പരയിലെ തിളക്കമാര്‍ന്ന കണ്ണിയായി മാറാന്‍ തന്റെ ത്യാഗസുരഭിലജീവിതത്തില്‍ കെ.മാധവനു കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."