യൂനിവേഴ്സിറ്റിയിലേക്കുള്ള ലോ ഫ്ളോര്‍ ബസ് ഇന്ന് മുതല്‍
തേഞ്ഞിപ്പലം: ജില്ലാ ആസ്ഥാനമായ മലപ്പുറത്തു നിന്ന് കാലിക്കറ്റ് സര്‍വ്വകലാശാലയിലേക്ക് കെ.യു.ആര്.ടി.സി ലോഫ്ലോര്‍ ബസ് സര്‍വീസിന് ഇന്നു തുടക്കമാകും.
പെരിന്തല്‍മണ്ണയില്‍ നിന്നു മലപ്പുറം-കൊണ്ടോട്ടി-കൊട്ടപ്പുറം-പള്ളിക്കല്‍ ബസാര്‍-കാക്കഞ്ചേരി വഴിയാണു സര്‍വകലാശാലയിലെത്തുന്നത്. രാവിലെ 7.50നു പെരിന്തല്‍മണ്ണയില്‍ നിന്നും പുറപ്പെട്ട് 8.40നു മലപ്പുറത്തും 9.25നു കൊണ്ടോട്ടിയിലും 9.55നു സര്‍വകലാശാലയിലെത്തും. വാഴ്സിറ്റിയില്‍ നിന്നു 10.15നു തിരിക്കുന്ന ബസ് 10.45നു കൊണ്ടോട്ടിയിലും 11 .30നു മലപ്പുറത്തും 12 .20നു പെരിന്തല്മണ്ണയിലുമെത്തും. ഉച്ചയ്ക്ക് 2.50നാണു പെരിന്തല്‍മണ്ണയില്‍ നിന്നു വീണ്ടും തേഞ്ഞിപ്പലത്തേക്കുള്ള സര്‍വ്വീസ്.
വൈകീട്ട് 4.55നു വാഹനം വാഴ്സിറ്റിയിലെത്തും. 5.10നു യാത്ര തിരിക്കുന്ന ബസ് 6.25നു മലപ്പുറത്തെത്തും. 7.15നു പെരിന്തല്മണ്ണയിലുമെത്തും. ഈ റൂട്ടിലെ സര്‍വീസ് കൂടാതെ മലപ്പുറം -പെരിന്തല്‍മണ്ണ റൂട്ടിലും പെരിന്തല്‍മണ്ണ- പാണ്ടിക്കാട് റൂട്ടിലും സര്‍വ്വീസ് നടത്തും.സര്‍വ്വകലാശാലയില്‍ നിന്നും കൊണ്ടോട്ടിയിലേക്ക് 14 രൂപ. മലപ്പുറത്തേക്ക് 31 രൂപ. പെരിന്തല്‍മണ്ണയിലേക്ക് 45 രൂപ എന്നിങ്ങനെയാണു ടിക്കറ്റ് നിരക്ക്.
ജില്ലാ ആസ്ഥാനത്ത് നിന്നും ഇതാദ്യാമായാണു കാലിക്കറ്റ് വാഴ്സിറ്റി സ്ഥിതി ചെയ്യുന്ന തേഞ്ഞിപ്പലത്തേക്ക് കെ.യു.ആര്.ടി.സി ലോ ഫ്ലോര്‍ ബസ് സര്‍വിസ് ആരംഭിക്കുന്നത്. ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ളവര്‍ക്കു പുതിയ സര്‍വ്വീസ് ഏറെ ഉപകാരപ്രദമാണ്.
ഈ മേഖലയിലുള്ളവര്‍ നിലവില്‍ തേഞ്ഞിപ്പലത്തു നിന്നും രാമനാട്ടുകരയിലേക്ക് പോയി അവിടെ നിന്നും മാറിക്കയറിയാണു ദിവസവും യാത്ര ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."