HOME
DETAILS
MAL
ഹുറൂബില്‍ അകപ്പെട്ടവരുടെ വിഷയം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്പ്പെട്ടുത്തുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം
backup
September 26 2016 | 07:09 AM
ജിദ്ദ: സഊദിയില്‍ ഹുറൂബില്‍ അകപ്പെട്ട് നാട്ടിലേക്ക് പോവാനാവാതെ കുടുങ്ങി കഴിയുന്ന ഇന്ത്യക്കാരുടെ വിഷയം കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം തൈബ അഫാന്റി. ജിദ്ദയില്വച്ചു ലത്തീഫ് പടിക്കലിന്റെ നേതൃത്വത്തിലുള്ള കെ.എം.സി.സി പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയിലാണ് തൈബ അഫാന്റി ഇതു സംബന്ധിച്ച് ഉറപ്പ് നല്‍കിയത്. തൊഴിലുടമകള്‍ സഊദി പാസ്പോര്‍ട്ട് വിഭാഗത്തില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് മലയാളികളടക്കം നൂറ് കണക്കിനുപേരാണ് ഇത്തരത്തില്‍ പ്രതിസന്ധിയില്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."