HOME
DETAILS

സ്വാശ്രയ കരാര്‍: ചര്‍ച്ചയില്‍ സമവായമില്ല, സമരം തുടരും

  
backup
September 26 2016 | 19:09 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%af-%e0%b4%95%e0%b4%b0%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് വര്‍ധനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജയുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മാനേജ്‌മെന്റുകളുമായി ഉണ്ടാക്കിയ കരാറില്‍ മാറ്റം വരുത്താനാവില്ലെന്ന് മന്ത്രിയും കരാര്‍ മാറ്റണമെന്ന നിലപാടില്‍ യൂത്ത് കോണ്‍ഗ്രസും ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്.

നിയമസഭാ മന്ദിരത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് സമരം തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. ഇന്നത്തെ സുപ്രിം കോടതി വിധിയ്ക്കു ശേഷം തുടര്‍ നടപടികള്‍ എന്തെന്ന് വിശദമാക്കാമെന്നും നേതാക്കള്‍ അറിയിച്ചു.

സ്വാശ്രയപ്രശ്‌നത്തില്‍ ആവുന്നത്ര ധാര്‍മികവും ശരിയുമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് മന്ത്രി കെ.കെ ശൈലജ ചര്‍ച്ചയ്ക്കു ശേഷം വിശദീകരിച്ചു. യൂത്ത് കോണ്‍ഗ്രസുകാര്‍ ആവശ്യപ്പെടുന്നത് നടപ്പാക്കാനാകാത്ത കാര്യങ്ങളാണ്. ഫീസ് വര്‍ധനയില്‍ രക്ഷിതാക്കളോ വിദ്യാര്‍ഥികളോ പ്രതിഷേധം പ്രകടിപ്പിച്ചിട്ടില്ല. കൂടുതല്‍ കോളജുകളുമായി കരാര്‍ ഒപ്പിടുന്നതിനും കൂടുതല്‍ സീറ്റുകള്‍ നേടുന്നതിനും സര്‍ക്കാരിന് സാധിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പ്രതിപക്ഷം തയാറാവുന്നില്ല. അമിതമായി ഫീസ് വര്‍ധിപ്പിച്ചെന്ന സ്ഥിരം പല്ലവി അവര്‍ ആവര്‍ത്തിക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒന്നും ഒളിച്ചുവയ്ക്കാനില്ല. ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ പോവുകയോ മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തി 50 ശതമാനം മെറിറ്റ് സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസില്‍ പ്രവേശനം ഉറപ്പാക്കുകയോ മാത്രമാണ് വഴിയുണ്ടായിരുന്നത്. നവംബര്‍ 30നകം പ്രവേശനം പൂര്‍ത്തിയാക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശമുണ്ടായിരുന്നതിനാല്‍ അപ്പീല്‍ പോകാനുള്ള സമയമുണ്ടായിരുന്നില്ല. അതിനാലാണ് മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി കരാറിലെത്തിയത്.

ചരിത്രത്തില്‍ ഏറ്റവുമധികം മെരിറ്റ് സീറ്റുകള്‍ ലഭ്യമാകുന്ന നിലയിലാണ് സ്വാശ്രയ മെഡിക്കല്‍ കോളജുകളുമായി കരാറിലെത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കരാര്‍വ്യവസ്ഥകള്‍ ലംഘിച്ചാല്‍ മാനേജ്‌മെന്റുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും, പരിയാരത്തെ ഫീസ് കുറയ്ക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടണ്ടെന്നും മന്ത്രി പറഞ്ഞു.

നീറ്റ് മെറിറ്റ് അട്ടിമറിച്ചാല്‍ കര്‍ശന നടപടി

തിരുവനന്തപുരം:സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് മെറിറ്റ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഫീസ് വര്‍ധന ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി ഇതു പറഞ്ഞത്. 50 ശതമാനം സര്‍ക്കാര്‍ മെറിറ്റ് പട്ടികയില്‍ നിന്നും ശേഷിക്കുന്ന 50 ശതമാനം നീറ്റ് മെറിറ്റ് പട്ടികയില്‍ നിന്നും പ്രവേശനം നല്‍കുമെന്നാണ് ധാരണയായിരിക്കുന്നത്. ഫീസ് നിശ്ചയിച്ചാലും മറ്റുവഴികളിലൂടെ പണം ഈടാക്കുന്ന സമ്പ്രദായം നിലനിന്നിരുന്നു. നീറ്റ് മെറിറ്റ് വന്നതോടെ ഇതിനുള്ള സാധ്യത അടഞ്ഞ സാഹചര്യത്തിലാണ് ഫീസ് വര്‍ധിപ്പിക്കേണ്ടി വന്നത്. കോടതിയുടെ തീര്‍പ്പിന് കൂടി വിധേയമായി ഇക്കാര്യത്തില്‍ സമരം ചെയ്യുന്നവരുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ..; വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതില്‍ സുരേഷ് ഗോപി

Kerala
  •  3 months ago
No Image

വന്ദേമെട്രോ ഇനി ' നമോ ഭാരത് റാപിഡ് റെയില്‍; ഉദ്ഘാടനത്തിന് മുന്‍പ് പേര് മാറ്റം

National
  •  3 months ago
No Image

തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസിന് പുതിയ കോച്ചുകള്‍ വരുന്നു

Kerala
  •  3 months ago
No Image

തിരുവനന്തപുരത്ത് പൊലിസ് ഉദ്യോഗസ്ഥ വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

ബീഫ് പാകം ചെയ്തതിന് ഏഴ് വിദ്യാർഥികളെ ഗവ. കോളേജ് ഹോസ്റ്റലിൽനിന്നു പുറത്താക്കി; 14,000 രൂപ പിഴയും ചുമത്തി

National
  •  3 months ago
No Image

നിപ: മലപ്പുറത്ത് കണ്‍ട്രോള്‍ റൂം തുറന്നു; രോഗലക്ഷണമുള്ള 10 പേരുടെ സാമ്പിള്‍ പരിശോധിക്കും

Kerala
  •  3 months ago
No Image

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം;അജ്മലും ഡോ.ശ്രീക്കുട്ടിയും അറസ്റ്റില്‍, കാറില്‍ മൂന്നാമതൊരാളുകൂടി?

Kerala
  •  3 months ago
No Image

പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ്; മലയാള സിനിമയില്‍ ഒരു സംഘടന കൂടി 

Kerala
  •  3 months ago
No Image

മലപ്പുറം മമ്പാട് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് ചെറിയമ്മയും കുഞ്ഞും മരിച്ചു

Kerala
  •  3 months ago
No Image

പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരെ അഞ്ചാം തവണ ചര്‍ച്ചക്ക് വിളിച്ച് മമത; അവസാന ക്ഷണമെന്നും മുഖ്യമന്ത്രി

National
  •  3 months ago