കാലിക്കറ്റ് സര്‍വകലാശാലാ അറിയിപ്പുകള്‍
അപേക്ഷ ക്ഷണിച്ചു
സുവോളജി പഠനവകുപ്പില്‍ ഡി.ബി.ടി സഹായത്തോടെയുള്ള ഗവേഷണ പ്രൊജക്ടിലേക്കു താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ഡോ. പുഷ്പലത, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സോഷ്യോളജി, യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി. പി.ഒ, 673635 എന്ന വിലാസത്തില്‍ ഒക്ടോബര്‍ ഏഴിനകം ലഭിക്കണം. ഫോണ്‍: 9495927507.
എം.ടെക് നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 15 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. സര്‍വകലാശാലാ ഫണ്ടിലേക്ക് 500 രൂപ (എസ്.സിഎസ്.ടി 250 രൂപ) ഇ-പെയ്‌മെന്റായി അടക്കുകയും ംംം.രൗീിഹശില.മര.ശി എന്ന സൈറ്റില്‍ എം.ടെക് നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജി അഡ്മിഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പോര്‍ട്ടലിലൂടെ ചലാന്‍ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യണം. പ്രിന്റൗട്ട് ഒക്ടോബര്‍ 16നകം ദി കോഡിനേറ്റര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0494 2407016, 2407017.
ബി.എസ്.സി മെഡിക്കല്‍ ലബോറട്ടറി
ടെക്‌നോളജി പ്രാക്ടിക്കല്‍
മൂന്നാം വര്‍ഷ ബി.എസ്.സി മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി പ്രാക്ടിക്കല്‍ പരീക്ഷ 26ന് ആരംഭിക്കും.
പരീക്ഷാഫലം
2016 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ തമിഴ് പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്ടോബര്‍ ആറുവരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
2015 നവംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.ടെക് (09 സ്‌കീം) റഗുലര്‍, പാര്‍ട്ട് ടൈം സപ്ലിമെന്ററി (കെമിക്കല്‍ എന്‍ജിനീയറിങ് ഒഴികെ)ബി.ആര്‍ക് (04 സ്‌കീം) സപ്ലിമെന്ററിബി.ആര്‍ക് (2012 സ്‌കീം) റഗുലര്‍ സപ്ലിമെന്ററി പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്ടോബര്‍ 19 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. പ്രിന്റൗട്ട് 24നകം ലഭിക്കണം.
2015 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി പ്ലാന്റ് സയന്‍സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്ടോബര്‍ ഏഴുവരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."