അക്രമികളെ കുറിച്ച് സൂചന നല്കിയ യുവാവിന്റെ കൈ തല്ലിയൊടിച്ചു
മൂവാറ്റുപുഴ: കക്കടാശ്ശേരിയില്‍ ഹൈമാക്സ് ലൈറ്റ് തകര്‍ത്ത പ്രതികളെ കുറിച്ച് പൊലിസിന് സൂചന നല്കിയ യുവാവിന്റെ കൈ തല്ലി ഒടിച്ചു. പടിഞ്ഞാറെ പുന്നമറ്റം മാട്ടയില്‍ വീട്ടില്‍ ബഷറുല്‍ മുബീന്(21)ന്റെ കൈയാണ് തല്ലി ഒടിച്ചത്. ഞാറാഴ്ച വൈകിട്ട് അഞ്ചിന് പുന്നമറ്റത്താണ് സംഭവം.
ജോയ്സ് ജോര്‍ജ് എം.പിയുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ച് പായിപ്ര പഞ്ചായത്തിന്റെ അതിര്‍ത്തി പ്രദേശമായ കക്കടാശ്ശേരിയില്‍ സ്ഥാപിച്ചിരുന്ന ഹൈമാക്സ് ലൈറ്റ് ഒരു സംഘം തകര്‍ത്തിരുന്നു. ഇതിനെതിരേ പായിപ്ര പഞ്ചായത്ത് സെക്രട്ടറി മൂവാറ്റുപുഴ പൊലിസില്‍ പരാതി നല്‍കിയിരുന്നു. പ്രതികളെ കുറിച്ച് ബഷറുല്‍ മുബീന് നല്കിയ വിവരത്തെ തുടര്‍ന്ന് പൊലിസ് നാലുപേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ പ്രതികള്‍ ബഷറുല്‍ മുബീനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇവര്‍ ഒളിവില്‍ താമസിച്ചിരുന്ന ഒളിത്താവളം പൊലിസിന് പറഞ്ഞ് കൊടുത്തുവെന്നാരോപിച്ചാണ് ബഷറുല്‍ മുബീന്റെ കൈ തല്ലിയൊടിച്ചത്. പോത്താനിക്കാട് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരാള്‍ പൊലിസ് പിടിയിലായതായി സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."