HOME
DETAILS

കുന്നംകുളം നഗരസഭാ യോഗം വീണ്ടും ബഹളത്തില്‍ കലാശിച്ചു

  
backup
September 26 2016 | 23:09 PM

%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%82%e0%b4%95%e0%b5%81%e0%b4%b3%e0%b4%82-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%af%e0%b5%8b%e0%b4%97%e0%b4%82-%e0%b4%b5


കുന്നംകുളം: ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കുന്നംകുളം നഗരസഭാ യോഗം വീïും ബഹളത്തില്‍ കലാശിച്ചു. വഴിയോര കച്ചവടക്കാരേയും, അനിധികൃത കയ്യേറ്റക്കാരേയും ഒഴിപ്പിക്കുന്നില്ലെന്നും യേശുദാസ് റോഡ് മത്സ്യകച്ചവടക്കാര്‍ കയ്യേറിയെന്നും ആക്ഷേപം. നഗരസഭാ പദ്ധതി സമര്‍പ്പണം വൈകിയതിനാല്‍ ലഭ്യമാകേï പണത്തില്‍ നിന്നും അഞ്ച് ശതമാനം തുക നഷ്ടപെടുമെന്നും കാരണക്കാരായ ചെയര്‍പേഴ്‌സണ്‍ രാജിവെക്കണമെന്നാവശ്യവുമായി വിമത വിഭാഗം കോണ്‍ഗ്രസിന്റെ പ്രതിഷേധം.
ചെയര്‍പേഴ്‌സന്റെ മറുപടി തൃപ്തികരമല്ലെന്ന് ആക്ഷേപിച്ച് ഔദ്യോഗിക കോണ്‍ഗ്രസ് അജï പിടിച്ചെടുത്ത് നശിപ്പിച്ചു. അത്യന്ത്യം നാടകീയമായിരുന്നു ഇന്നലെ ചേര്‍ന്ന കുന്നംകുളം നഗരസഭാ കൗണ്‍സില്‍ യോഗം. ബൈജു തിയറ്റര്‍ പരിസരത്ത് ആരംഭിച്ച സമാന്തര മത്സ്യമാര്‍ക്കറ്റ് നിര്‍ത്തലാക്കാന്‍ ഉദ്യോഗസ്ഥര്‍ അലംഭാവം കാണിക്കുന്നുവെന്നും അനധികൃതമായി നഗരസഭാ സ്ഥലം കയ്യേറി വളച്ച് കെട്ടി മേല്‍വാടകക്ക് നല്‍കിയത് സംമ്പന്ധിച്ച് നിരന്തരം കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയുïാകുകയും ഉടന്‍ നടപടിയെടുക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ നല്‍കിയ ഉറപ്പ് പാലിക്കപെട്ടില്ലെന്നുമായിരുന്നു ബിജു സി ബേബി, തോമാസ്സ് എന്നിവരുടെ ആരോപണം.
തുറക്കുളം മാര്‍ക്കറ്റിലെത്തുന്ന വാഹനങ്ങളും മറ്റും രാവിലെയുള്ള സമയങ്ങളില്‍ യേശുദാസ് റോഡ് കയേറുകയും കാല്‍നടയാത്രക്കാര്‍ക്ക് പോലും വഴി നടക്കാനാകുന്നില്ലെന്നും തോമസ്സ് പറഞ്ഞു. ബി.ഒ.ടിക്കാര്‍ പണി പൂര്‍ത്തിയാക്കും വരെ മാര്‍ക്കറ്റ് അടച്ചിടുകയോ, റോഡില്‍ കച്ചവടം ചെയ്യുന്നത് നിര്‍ത്തലാക്കുകയോ വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇതിന് ചെയര്‍പേഴ്‌സണ്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്നാരോപിച്ച് ഇരുവരും പലവട്ടം എഴുന്നേറ്റുനിന്നു. അനധികൃത കച്ചവടക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുന്നത് കൗണ്‍സിലിലെ തന്നെ ചിലരുടെ ഇടപെടലാണെന്നായിരുന്നു ഭരണപക്ഷത്തിന്റെ ആക്ഷേപം.
എന്നാല്‍ ആരോഗ്യവിഭാഗത്തിന് നിര്‍ദേശങ്ങള്‍ നല്‍കുമ്പോള്‍ ചെയര്‍പേഴ്‌സണ്‍ പറയാതെ നടപടിയെടുക്കില്ലെന്നാണ് പറയുന്നതെന്നായിരുന്നു ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഗംഗാധരന്റെ പരാതി. ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള ആക്ഷേപത്തിന് ഉദ്യോഗസ്ഥര്‍ തന്നെ മറുപടിപറയണമെന്നാവശ്യമുയര്‍ന്നെങ്കിലും മറുപടി അവസാനം പറയാമെന്നായിരുന്നു ധാരണ. ഇതിനിടയിലാണ് വിമതവിഭാഗം കൗണ്‍സിലര്‍മാര്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിചെയര്‍മാന്‍ ഷാജി ആലിക്കലിന്റെ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ത്തിയത്. സപ്റ്റംബര്‍ 10 ന് മുന്‍പ് സമര്‍പ്പിക്കേïിയരുന്ന പദ്ധതി ഇതുവരേയും സമര്‍പ്പിക്കാതിരുന്നത് മൂലം പദ്ധതിവിഹിതത്തില്‍ നിന്നും അഞ്ച് ശതമാനം നഷ്ടമായെന്നും ഇത് നഗരസഭയുടെ ചരിത്രത്തിലാദ്യത്തേതാണെന്നും ഷാജി പറഞ്ഞു.
ഇതിന് ഉത്തരവാദിയായ ചെയര്‍പേഴ്‌സണ്‍ രാജിവെക്കണമെന്നാവശ്യവുമായുള്ള പ്ലക്കാര്‍ഡുകളുമായി ഇവര്‍ നടുത്തളത്തിലിറങ്ങി മുദ്യാവാക്യം വിളിച്ചെങ്കിലും ഇത് വക വെക്കാതെ ചെയര്‍പേഴ്‌സന്‍ അജï വായിക്കാന്‍ നിര്‍ദേശം നല്‍കി.
ഇതോടെ ബിജു സി ബേബിയും, തോമസ്സും ചേര്‍ന്ന് അജï പിടിച്ചെടുത്ത് നശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അജïകള്‍ പാസായതായി അറിയിച്ച് യോഗം പിരിച്ചുവിട്ടു. സപ്റ്റംബര്‍ 10 ന് മുന്‍പ് പദ്ധതി സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും കേരളത്തിലെ ഒരു നഗരസഭകളും ഇതുവരെ പദ്ധതി സമര്‍പ്പിച്ചിട്ടില്ലെന്നും ചെയര്‍പേഴ്‌സണ്‍ സീതാരവീന്ദ്രന്‍ പറഞ്ഞു.
ജില്ലാ ആസൂത്രണബോര്‍ഡ് രൂപീകരിച്ചിട്ടുപോലുമില്ലാത്ത സാഹചര്യത്തില്‍ എങ്ങിനെയാണ് പദ്ധതി സമര്‍പ്പിക്കുകയെന്നും, പ്രതിഷേധമുയര്‍ത്തിയ ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ ഷാജി ആലിക്കലിന്റെ നിരുത്തരവാദിത്തപരമായ പ്രവര്‍ത്തിയാണ് പദ്ധതി സമര്‍പ്പണം വൈകാന്‍ കാരണമായതെന്നും ഇത് മൂടിവെക്കാനുള്ള തന്ത്രമാണ് ഈ പ്രതിഷേധമെന്നും സീത പറഞ്ഞു. വൈസ് ചെയര്‍മാന്‍ പി.എം സുരേഷ്, കെ.എ അസീസ്, ഗീതാശശി, സോമന്‍ചെറുകുന്ന്, കെ.കെ മുരളി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  3 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  3 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  3 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  3 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  3 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  3 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  3 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  3 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  3 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  3 days ago