ലോക പേവിഷബാധ മുക്ത ദിനം; വെറ്ററിനറി സര്‍വകലാശാലയില്‍ നാളെ സെമിനാര്‍
കല്‍പ്പറ്റ: ലോക പേവിഷബാധ മുക്ത ദിനത്തിന്റെ ഭാഗമായി പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ 'കേരളത്തിലെ പേവിഷബാധ നിയന്ത്രണത്തിന് സ്ഥിരം സംവിധാനം' എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പേവിഷബാധ മുക്ത കേരളം എന്ന ലക്ഷ്യത്തിലൂന്നിയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് സെമിനാര്‍. നാളെ കബനി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാറില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ സെമിനാറില്‍ വിഷയങ്ങള്‍ അവതിരിപ്പിക്കും.
ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ പൂക്കോട് കേരള വെറ്ററിനറി സര്‍വകലാശാലയുമായും ഇന്ത്യന്‍ വെറ്ററിനറി റിസേര്‍ച്ച് ഇന്‍സ്റ്റിയറ്റിയൂട്ടുമായും സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഡോ. കെ.ജെ വര്‍ഗീസ് അധ്യക്ഷനാവും. വിവിധ വിഷയങ്ങളില്‍ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിയറ്റിയൂട്ട് പാതോളജി തലവന്‍ ഡോ. രാജേന്ദ്രസിങ്, ഡോ. ഇലോന ഓട്ടേര്‍, ഡോ. പി. ജിതേഷ്, ഡോ. ദീപക് മാത്യു, ഡോ. കെ.എന്‍ ബിലേഗോങ്കര്‍, ഡോ. അമരപാല്‍ എന്നിവര്‍ പ്രബന്ധമവതരിപ്പിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഡോ. അബ്ദുള്‍ മുനീര്‍, ഡോ. എം.കെ ഷര്‍മദ, ഡോ. സുബിന്‍ കെ മോഹന്‍, ഡോ. മുസ്തഫ കോട്ട, ഡോ. വി.കെ വിനോദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."