കോടതി സംരക്ഷണത്തില്‍ കഴിയുന്ന യുവതിയെ പീഡിപ്പിക്കുന്നതായി പരാതി
പേരാമ്പ്ര: കോടതി സംരക്ഷണത്തില്‍ ഭര്‍തൃവീട്ടില്‍ കഴിയുന്ന യുവതിയെ ഭര്‍തൃബന്ധുക്കളും സംരക്ഷണം നല്‍കേണ്ട പൊലിസും പീഡിപ്പിക്കുന്നതായി പരാതി. ചാലിക്കര കാരയില്‍ ബഷീറിന്റെ ഭാര്യ സാജിതയാണ് റൂറല്‍ പൊലിസിനു പരാതി നല്‍കിയത്.
പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതി ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം എം.സി 2316 നമ്പര്‍ കേസില്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് സാജിത ഭര്‍ത്താവിന്റെ പേരിലുള്ള ചാലിക്കരയിലെ കാരയില്‍ വീട്ടില്‍ താമസിക്കുന്നത്. ഭര്‍തൃബന്ധുക്കള്‍ വീടിന്റെ വൈദ്യുതി കണക്ഷന്‍ വിഛേദിച്ചും കിണര്‍ വൃത്തികേടാക്കിയും ഉപദ്രവിക്കുകയാണെന്നും സാജിത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ മെയ് 25ന് ഭര്‍തൃബന്ധുക്കളും നാട്ടുകാരുടെ പ്രതിനിധികളും വീട്ടില്‍ അതിക്രമിച്ചു കടന്ന് ക്രൂരമായി മര്‍ദിച്ച് പരുക്കേല്‍പ്പിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പൊലിസില്‍ പരാതി നല്‍കിയെങ്കിലും പൊലിസ് മാനസിക രോഗിയായി ചിത്രീകരിച്ച് അപമാനിക്കുകയായിരുന്നുവെന്നും സാജിത പറഞ്ഞു. ഹൈക്കോടതിയില്‍ നടക്കുന്ന കേസിനെ ദുര്‍ബലപ്പെടുത്താന്‍ ഭര്‍തൃബന്ധുക്കള്‍ വീട്ടിലെത്തി മര്‍ദിക്കുകയും അക്രമിക്കുകയും ചെയ്തിരുന്നു. ഇതിനു പരാതി കൊടുക്കാന്‍ പേരാമ്പ്ര പൊലിസ് സ്റ്റേഷനില്‍ പോയ തന്നെ പോലിസ് അപമാനിക്കുകയും മര്‍ദിച്ച് ഇറക്കി വിടുകയും ചെയ്തതായി സാജിത ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സഹോദരന്‍ അഷ്‌റഫും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."