കല്യാണ മണ്ഡപങ്ങള്‍ കേന്ദ്രീകരിച്ച് മോഷ്ടാക്കള്‍ വിലസുന്നു
വള്ളുവമ്പ്രം : കല്യാണ മണ്ഡപങ്ങള്‍ കേന്ദ്രമാക്കി മോഷ്ടാക്കള്‍ വിലസുന്നു. വള്ളുവമ്പ്രത്തെ ഒരു ഓഡിറ്റോറിയത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് വന്‍ മോഷണം നടന്നത്. ഹാഫ് വള്ളുവമ്പ്രം സ്വദേശി പൊത്തങ്കോടന്‍ അസ്ഹറുദ്ദീന്റെ മകന്‍ ഹിഷാന്‍ ഫാസിന്റെ സ്വര്‍ണാഭരണങ്ങളാണ് മോഷ്ടാവ് കവര്‍ന്നത്. കൈ ചെയ്ന്‍, മാല, വള എന്നിവ അടങ്ങിയ രണ്ടര പവനാണ് മോഷണം പോയത്.
പരിചയക്കാരെ പോലെ ഓഡിറ്റോറിയവും പരിസരവും ചുറ്റിനടന്ന് ഒറ്റപ്പെട്ട് കാണുന്ന ചെറിയ കുട്ടികളെയാണ് മോഷ്ടാക്കള്‍ മോഷണത്തിനായി നോട്ടമിടുന്നത്. തന്റെ കുട്ടിയെ തിരയുന്നത് പോലെ അഭിനയം നടിച്ച് കുട്ടിയെ കിട്ടിയെന്ന രീതിയില്‍ കുട്ടികളെ ആളൊഴിഞ്ഞ ഭാഗങ്ങളില്‍ കൊണ്ട് പോയി സംശയമില്ലാത്ത തരത്തില്‍ സ്വര്‍ണം മോഷ്ടിക്കുകയാണ് ഇത്തരക്കാരുടെ രീതി.
സംഭവത്തെ തുടര്‍ന്ന് മഞ്ചേരി പോലിസ് നടത്തിയ അന്വേഷണത്തില്‍ സമാനരീതിയിലുള്ള കളവ് ഷൊര്‍ണൂരിലെ ഒരു ഓഡിറ്റോറിയത്തിലും നടന്നിട്ടുണ്ടെന്ന് വ്യക്തമായി. കല്യാണ മണ്ഡപങ്ങളില്‍ ഇത്തരം ആഘോഷ ചടങ്ങിനെത്തുന്നവര്‍ സ്വര്‍ണമടക്കമുള്ള വിലപിടിപ്പുള്ള ആഭരണങ്ങള്‍ ധരിച്ച് വരുന്നതാണ് മോഷ്ടാക്കള്‍ക്ക് ഏറെ സഹായകമാകുന്നത്. തിരക്ക് വര്‍ധിക്കുന്ന തക്കം നോക്കി ഡ്രസ്സിങ് ഹാള്‍, വാഷിങ് കോര്‍ണറുകള്‍ എന്നിവയാണു മോഷ്ടാക്കള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.
മോഷ്ടാവിന്റെ സംശയാസ്പദമായ ദൃശ്യം ഓഡിറ്റോറിയത്തിലെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. പ്രതിക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."