പാലിയേറ്റീവ് ക്ലിനിക്കിന് ഫര്‍ണിച്ചറുകള്‍ നല്‍കി
മണ്ണാര്‍ക്കാട്: കാക്കിക്കുള്ളിലും കാരുണ്യത്തിന്റേയും സഹജീവി സ്‌നേഹത്തിന്റേയും വറ്റാത്ത ഹൃദയമുണ്ടെന്ന് പ്രവൃത്തിയിലൂടെ കാണിച്ച് നാട്ടുകല്‍ പൊലിസ് മാതൃകയായി.
എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിലേക്ക് രോഗികള്‍ക്ക് ആവശ്യമായ കസേരകള്‍ വാങ്ങി നല്‍കിയാണ് സ്റ്റേഷനിലെ പൊലീസുകാര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചത്. 80ലധികം മാറാരോഗികള്‍ക്ക് ചികിത്സയും മറ്റ് പരിചരണങ്ങളും നല്‍കിവരുന്ന എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന് നാട്ടുകാരുടെ സഹായത്താല്‍ പുതുതായി സ്വന്തമായി നിര്‍മ്മിച്ച എടത്തനാട്ടുകരയിലെ ആസ്ഥാന മന്ദിരത്തിലേക്കാണ് പൊലീസുകാര്‍ ഫര്‍ണ്ണിച്ചറുകള്‍ വാങ്ങി നല്‍കിയത്.
ക്ലിനിക്കില്‍ നടന്ന ചടങ്ങില്‍ ജനപ്രതിനിധകളുടെ സാന്നിധ്യത്തില്‍ നാട്ടുകല്‍ എസ്.ഐ,വി.എസ്.മുരളീധരന്‍ ഫര്‍ണ്ണിച്ചറുകള്‍ പാലിയേറ്റീവ് ക്ലിനിക്കിന് കൈമാറി.
പാലിയേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ചതുരാല അബ്ദുള്‍ റഷീദ് അധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത്തംഗം എം.ജിനേഷ്,ഗ്രാമപഞ്ചായത്തംഗങ്ങളായ സി.മുഹമ്മദാലി,ഒ.ഫിറോസ്,സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു,അസീസ്, ഫസല്‍,
മുന്‍ പഞ്ചായത്തംഗം പി.സുല്‍ഫീക്കര്‍ അലി, ഖത്തര്‍ പ്രവാസി സംഘം പ്രതിനിധി പി.സുല്‍ഫിക്കര്‍,സൊസൈറ്റി ജനറല്‍ സെക്രട്ടറി എ.മുഹമ്മദ് സക്കീര്‍,ടി.കെ.നജീബ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."