സി.പി.എം പ്രവര്‍ത്തകരും പൊലിസും മര്‍ദിച്ചതായി പരാതി
നാദാപുരം: കല്ലാച്ചിയില്‍ ഇന്നലെ നടന്ന സംഘര്‍ഷത്തിനിടെ മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് എം.പി സൂപ്പിയുടെ മകന് അസ്ലമിനെ (19) സി.പി.എം പ്രവര്‍ത്തകരും പൊലിസും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി.
കല്ലാച്ചി സി.പി.എം ഓഫിസിനു സമീപത്ത് വച്ച് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നു മര്‍ദിക്കുകയും അവിടെ നിന്ന് രക്ഷപ്പെട്ടു തൊട്ടടുത്തുണ്ടായിരുന്ന പൊലിസില്‍ അഭയം തേടിയ അസ്ലമിനെ പൊലിസുകാരും മര്‍ദിച്ചതായാണ് പരാതി. സംഭവത്തില്‍ പരുക്കേറ്റ അസ്ലം ആശുപത്രിയില്‍ പോകുന്നവഴി പൊലിസ് കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. വിവരം അറിഞ്ഞ് പിതാവ് എം.പി സൂപ്പി സ്റ്റേഷനില്‍ എത്തി മകനെ ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൊലിസ് വിസമ്മതിച്ചതോടെ പൊലിസുമായി വാക്കേറ്റമായി. ഒടുവില്‍ ഡിവൈ. എസ്.പി സ്ഥലത്തെത്തി കുട്ടിയെ പിതാവിനൊപ്പം വിട്ടു.
കൈക്കും മുഖത്തും പരുക്കേറ്റ അസ്ലമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിനിടെ ഗ്രാമപഞ്ചായത്തംഗം നജ്മ ബിയുടെ മകന് നിഹാലിനെയും പരുക്കേറ്റ സിവില്‍ പൊലിസ് ഓഫിസര്‍ ബിജു, കല്ലാച്ചിയിലെ ചാമക്കാലില്‍ അബുബക്കര്‍ എന്നിവരെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ പൊലിസിനെ സ്ഥലത്തു വിന്യസിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."