മന്ത്രിസഭയുടെ നൂറുദിനം; പരമ്പരാഗത കൃഷിരീതി സെമിനാര്‍ 30ന്
തൃശൂര്‍: സംസ്ഥാന മന്ത്രിസഭയുടെ നൂറു ദിനാഘോഷങ്ങളുടെ ഭാഗമായി പരമ്പാരഗത കൃഷി രീതികളും മണ്ണ് സംരക്ഷണവും എന്ന വിഷയത്തില്‍ ജില്ലാതല സെമിനാര്‍ കണിമംഗലം വല്യാലുക്കല്‍ കമ്മ്യൂനിറ്റി ഹാളില്‍ 30ന് ഉച്ചക്ക് രണ്ടിന് നടക്കും. ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, കര്‍ഷക-കൃഷി ക്ഷേമ വകുപ്പ് എന്നിവ സംയുക്തമായി നടത്തുന്ന സെമിനാറിന്റെ ഉദ്ഘാടനം സി.എന്‍ ജയദേവന്‍ എം.പി നിര്‍വഹിക്കും. കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കലക്ടര്‍ ഡോ. എ. കൗശിഗന്‍ വിശിഷ്ഠാതിഥിയായിരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റസ് അസോസിയോഷന്‍ പ്രസിഡന്റ് വി.എ മനോജ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ സംസ്ഥാന സമിതിഅംഗം വി. തങ്കമ്മ, പി.ആര്‍.ഡി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ് അലിക്കുഞ്ഞ് ആശംസ നേരും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സ്വാഗതവും കര്‍ഷക കൃഷിക്ഷേമ വകുപ്പ് അസി. ഡയറക്ടര്‍ ( ചേര്‍പ്പ് ) കെ.കെ ജയന്‍ നന്ദിയും പറയും. തുടര്‍ന്ന് സെമിനാര്‍ നടക്കും. ഡോ. എസ്റ്റിലറ്റയും സുധീര്‍ ബാബു എന്നിവര്‍ വിഷയാവതരണം നടത്തും. കര്‍ഷക- കൃഷി ക്ഷേമവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീദേവി മോഡറ്റേറാകും .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."