അഖിലിനു വേണം കാരുണ്യത്തിന്റെ കൈത്താങ്ങ്
ഇരിട്ടി: അര്‍ബുദം ബാധിച്ച് തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന ഒന്‍പതാം ക്ലാസുകാരന് സുമനസുകളുടെ സഹായം തേടുന്നു. ആറളം പഞ്ചായത്തിലെ വെളിമാനം ലക്ഷം വീട് കോളനിയിലെ അഖിലാ(14)ണ് കനിവ് തേടുന്നത്. വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളിലെ വിദ്യാര്‍ഥിയാണ് അഖില്‍. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ മകന്റെ ചികിത്സക്കു പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ്. അഖിലിന്റെ തുടര്‍ ചികിത്സക്കും മറ്റുമായി ഇപ്പോള്‍തന്നെ വന്‍ തുക കുടുംബത്തിനു ചെലവായി. കുടുംബത്തിന്റെ നിസഹായാവസ്ഥ മനസിലാക്കി നാട്ടുകാര്‍ ചികിത്സാ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വെളിമാനം പള്ളിവികാരി ഫാ. നോബിള്‍ ഓണംകുളം ചെയര്‍മാനും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി റോസമ്മ, ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപറമ്പില്‍ എന്നിവര്‍ രക്ഷാധികാരികളാണ്.
കേരള ഗ്രാമീണ്‍ ബാങ്കിന്റെ കീഴ്പ്പള്ളി ശാഖയില്‍ അക്കൗണ്ടും തുടങ്ങി. അക്കൗണ്ട് നമ്പര്‍ 40450101029059. ഐ.എഫ്.എസ്.സി കോഡ് കെ.എല്‍.ജി.ബി 0040450.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."