വെട്ടത്തൂരില്‍ 4.2 കോടിയുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം
വെട്ടത്തൂര്‍: പഞ്ചായത്തിന്റെ 2016 17 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. 4.2കോടി അടങ്കല്‍ വരുന്ന 143 പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് 40ലക്ഷം രൂപ, മാലിന്യ നിര്‍മാര്‍ജനത്തിനും സ്ത്രീ ശാക്തീകരണത്തിനുമായി 23ലക്ഷം രൂപ വീതവും വകയിരുത്തി. വൃദ്ധര്‍, പാലിയേറ്റീവ് പരിചരണ ആവശ്യങ്ങള്‍ക്കായി 7.5 ലക്ഷവും പട്ടികജാതി മേഖലയുടെ വികസനത്തിന് 6.5ലക്ഷം രൂപയും പദ്ധതിയിലുണ്ട്. ശിശുസംരക്ഷണത്തിനും, അംഗ വൈകല്യമുള്ളവരുടെ ചികില്‍സക്കുമായി 17.5ലക്ഷം രപ ചെലവിടുമെന്ന് പ്രസിഡന്റ് അന്നമ്മ വള്ളിയാംതടത്തില്‍ അറിയിച്ചു.
അതേസമയം, വാര്‍ഷിക പദ്ധതിയില്‍ ഭരണസമിതി ക്രമക്കേട് കാണിച്ചെന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇന്നലെ ഭരണസമിതി ഐക്യകണ്‌ഠേന പാസാക്കിയ പദ്ധതിക്ക് യോഗത്തില്‍ വിയോജനം രേഖപ്പെടുത്താത്ത പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷാംഗങ്ങള്‍ യോഗം കഴിഞ്ഞു നാലു മണിക്കൂറുകള്‍ക്ക് ശേഷമാണ് ഫ്രണ്ട് ഓഫീസില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത്. എന്നാല്‍ വിശദമായ പരിശോധനക്കു ശേഷം ഈ പരാതിയില്‍ കഴമ്പില്ലെന്ന് ജില്ലാ ആസൂത്രണ സമിതി കണ്ടെത്തുകയായിരുന്നു.
അനുമോദിച്ചു
വെട്ടത്തൂര്‍: പഞ്ചായത്തിലെ വാര്‍ഷിക പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്കിടയിലും പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടിയെടുത്ത ഭരണ സമിതിയെ വെട്ടത്തൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി അനുമോദിച്ചു. പ്രസിഡന്റ് എന്‍.ഹബീബ് മാസ്റ്റര്‍, സെക്രട്ടറി അശ്‌റഫ് കാരാടന്‍, വി.സക്കീര്‍ മണ്ണാര്‍മല, കെ.ടി.ഷിയാസ്, സിദ്ദീഖ് മുസ്‌ലിയാര്‍ കാപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."