ഷിമോണ്‍ പെരസ്: ഫലസ്തീനോട് സൗഹൃദം കാണിച്ച ഇസ്‌റാഈല്‍ നേതാവ്
ജറൂസലേം: ഇസ്‌റാഈലിന്റെ രൂപീകരണ കാലത്തെ നേതാക്കളിലൊരാളായിരുന്ന ഷിമോണ്‍ പെരസ് ഫലസ്തീനുമായി അടുത്ത ബന്ധം പുലര്‍ത്തിയ ചുരുക്കം ഇസ്‌റാഈല്‍ നേതാക്കളിലൊരാളായിരുന്നു. ഈ കാരണം ചൂണ്ടിക്കാട്ടി സമാധാനത്തിനുള്ള നൊബേല്‍ സമ്മാനവും അദ്ദേഹത്തെ തേടിയെത്തി. അതും ഫലസ്തീന്‍ നേതാവ് യാസര്‍ അറഫാത്തിനൊപ്പം.
രണ്ടു തവണ ഇസ്്‌റാഈല്‍ പ്രധാനമന്ത്രിയും ഒരിക്കല്‍ പ്രസിഡന്റുമായിരുന്ന ഷിമോണ്‍ പെരസിന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെയാണ് നടക്കുന്നത്. യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കിമൂണ്‍, യു.എസ് പ്രസിഡന്റ് ബരാക് ഒബാമ, ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസാ മേ പോപ്പ് ഫ്രാന്‍സിസ് തുടങ്ങിയ നേതാക്കളാണ് സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുക. ഇസ്‌റാഈലിന്റെ ഭരണതലപ്പത്ത് ദീര്‍ഘനാള്‍ കഴിച്ചുകൂട്ടിയ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് ഫലസ്തീനുമായുള്ള ബന്ധമാണ്. മുന്‍ ഫലസ്തീന്‍ പ്രസിഡന്റ് യാസിര്‍ അറാഫത്തുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഫലസ്തീന്‍ ഏറ്റവും അടുത്ത അയല്‍ക്കാരും ഉറ്റസുഹൃത്തുക്കളുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഫലസ്തീന്‍ ഭരണനേതൃത്വം അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ചപ്പോള്‍ ഹമാസിന്റേത് മറിച്ചുള്ള പ്രതികരണമായിരുന്നു. ഇസ്്‌റാഈലിന്റെ ശില്‍പികളിലെ അവസാന കണ്ണികളിലൊരാളാണ് പെരസെന്നും കറുത്ത ചരിത്രത്തിന്റെ അധ്യായമാണ് അടയുന്നതെന്നും ഹമാസ് വക്താവ് സമി അബു സുഹ്്‌രി പറഞ്ഞു.
2007 മുതല്‍ 2014 വരെയാണ് പെരസ് ഇസ്്‌റാഈല്‍ പ്രസിഡന്റ് പദം വഹിച്ചത്. 66 വര്‍ഷത്തെ രാഷ്ട്രീയജീവിതത്തിനിടയില്‍ 12 കാബിനറ്റുകളില്‍ അദ്ദേഹം അംഗമായിരുന്നു. 2007 ല്‍ രാജ്യത്തിന്റെ പ്രസിഡന്റായി പെരസ് ചുമതലയേല്‍ക്കുമ്പോള്‍ ആ പദവിയിലെത്തുന്ന ആദ്യത്തെ മുന്‍ പ്രധാനമന്ത്രി കൂടിയായിരുന്നു അദ്ദേഹം.
1956 ല്‍ സൂയസ് കനാല്‍ ദേശസാല്‍കരണവുമായി ബന്ധപ്പെട്ട് ഈജിപ്തിനെ ഇസ്്‌റാഈല്‍ ആക്രമിക്കാന്‍ തീരുമാനിച്ചതും പിന്നീട് യു.എസ് ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് സൈന്യത്തെ മടക്കിയതും പെരസിന്റെ കാലത്താണ്. ഈജിപ്തിലെ സിനായിയില്‍ വരെ സൈന്യം എത്തിയിരുന്നു. സമാധാനത്തിന്റെയും യുദ്ധത്തിന്റേയും വക്താവായും പെരസിനെ വിലയിരുത്തുന്നവരുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."