ഒലവക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പുതിയ പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്തു
ഒലവക്കോട്: പാലക്കാട് ജങ്ഷന്‍ റെയില്‍വെ സ്റ്റേഷനിലെ നവീകരിച്ച ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോം തുറന്നു കൊടുത്തു. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ തിങ്കളാഴ്ച നടന്ന ചടങ്ങില്‍ കേന്ദ്രം റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ നവീകരിച്ച പ്ലാറ്റ്‌ഫോമിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചത്.
10 കോടി രൂപ ചിലവിട്ടാണ് ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോം നവീകരിച്ചത്. തിങ്കളാഴ്ച രാവിലെ 10.25 ന് ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ യശ്വന്ത്പൂര്‍-മംഗലാപുരം എക്‌സ്പ്രസാണ് ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലൂടെ പ്രഥമ ഓട്ടം നടത്തിയത്. ഇതോടെ 26 കംപാര്‍ട്ടുമെന്റുള്ള ഒരു തീവണ്ടിക്ക് സുഗമമായി നിര്‍ത്താന്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോം സജ്ജമാക്കിയിരിക്കുകയാണ്.
വിഭവസമാഹരണമാണ് റെയില്‍വേ നേരിടുന്ന പ്രശ്‌നമെന്നും റെയില്‍വേ ബജറ്റില്‍ അനുവദിച്ചെന്നു കരുതിയ 145 കോടി രൂപ യഥാര്‍ത്ഥത്തില്‍ പുറമെനിന്ന് കണ്ടെത്തേണ്ട ബജറ്റ് വിഹിതമാണെന്നും കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ റെയില്‍വേ അപകടങ്ങളും സുരക്ഷാ വീഴ്ചകളും ശ്രദ്ധയില്‍പെടുത്തുമെന്നും തല്‍സമയം ഒലവക്കോട് നടന്ന ചടങ്ങില്‍ എം.പി. എം.ബി രാജേഷ് പറഞ്ഞു.
അടിയന്തിരമായി പരിഹാരത്തിനുള്ള നടപടി ആവശ്യപ്പെടുമെന്നും ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിന്റെ ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി, ചീഫ് എന്‍ജിനീയര്‍ കണ്‌സ്ട്രക്ഷന്‍ എഗ് മോര്‍ പ്രഫുല്ലകുമാര്‍ ശര്‍മ, സീനിയര്‍ ഡിവിഷണല്‍ ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ജയകൃഷ്ണന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."