വൈകല്യബാധിതര്‍ക്കായി ഓണാഘോഷം; സമാപന സംഗമം നടന്നു
തിരുവനന്തപുരം: വൈകല്യബാധിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന പാഡ്‌സും നിംസ് മെഡിസിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷങ്ങളുടെ സമാപനസംഗമം സ്‌നേഹസ്പര്‍ശം 2016 മന്ത്രി കെ.ടി ജലീലിന്റെ ഔദ്യോഗിക വസതിയില്‍ നടത്തി.
മന്ത്രിമാരായ ഡോ. കെ.ടി. ജലീല്‍, കെ.കെ ഷൈലജ, എ.കെ ശശീന്ദ്രന്‍ എന്നിവര്‍ തിരിതെളിയിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് തുടങ്ങിയത്. അസാധാരണ കഴിവുകള്‍ പ്രകടിപ്പിച്ച വൈകല്യബാധിതരായ കെ.ജി സജന്‍, സി. പ്രശാന്ത്, അതുല്‍ ഫത്താഹുദ്ദീന്‍, അഭിരാമി കൃഷ്ണ എന്നിവരെ മന്ത്രി പൊന്നാട അണിയിച്ചു. ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ, പാളയം ഇമാം സുഹൈബ് മൗലവി, ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി മോക്ഷവൃതാനന്ദ, ഫാ. റോയി കണ്ണഞ്ചിറ, നിംസ് എം.ഡി എം.എസ് ഫൈസല്‍ഖാന്‍, പാഡ്‌സ് ജയകുമാര്‍, തിരുമല താജുദ്ദീന്‍, ഗംഗാധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. മാനസിക വൈകല്യബാധിതരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കു ട്രൈ സകൂട്ടര്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി മന്ത്രി കെ.കെ ഷൈലജ അറിയിച്ചു. തുടര്‍ന്നു നടന്ന ഓണസദ്യയില്‍ മന്ത്രിമാരും നൂറില്‍പ്പരം വൈകല്യബാധിതരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."