HOME
DETAILS
MAL
ആധാരം എഴുത്തുകാരുടെ 48 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി
backup
September 29 2016 | 03:09 AM
തൊടുപുഴ: തൊഴില്‍ സംരക്ഷണം എന്ന മുദ്രാവാക്യം ഉയര്‍ത്തി ആധാരം എഴുത്തുകാര്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്കിന് ജില്ലയില്‍ തുടക്കമായി. പണിമുടക്കിന്റെ ഭാഗമായി ആധാരം എഴുത്തുകാര്‍ സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ ധര്‍ണ നടത്തി.
പണിമുടക്കിയ ആധാരം എഴുത്തുകാര്‍ തൊടുപുഴ സബ് രജിസ്ട്രാര്‍ ഓഫീസിനു മുമ്പില്‍ നടത്തിയ ധര്‍ണ തൊടുപുഴ നഗരസഭാ വൈസ് ചെയര്മാന് ടി കെ സുധാകരന് നായര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പീറ്റര്‍ ഇഗ്നേഷ്യസ് അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി ആര് രജു, കെ ജി ഷീല, വി ടി സന്തോഷ്കുമാര്‍, പി കെ മനോജ്, സന്തോഷ് അറയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു. വ്യാഴാഴ്ച നടത്തുന്ന ധര്‍ണ സിപിഐ താലൂക്ക് സെക്രട്ടറി പി പി ജോയി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."