തൊഴില്‍ നിയമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി പൊളിച്ചെഴുതരുത്: സി. മോയിന്‍കുട്ടി
കോഴിക്കോട്: തൊഴില്‍ നിയമങ്ങള്‍ കോപ്പറേറ്റുകള്‍ക്ക് വേണ്ടി പൊളിച്ചെഴുതുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും തൊഴില്‍ മേഖലകളില്‍ തൊഴിലാളി സംരക്ഷണം ഉറപ്പുവരുത്തണമെന്നും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി പറഞ്ഞു. ജില്ലാ എസ്.ടി.യു വര്‍ക്കേഴ്സ് ക്യാംപ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.ടി.യു ജില്ലാ പ്രസിഡന്റ് യു. പോക്കര് അധ്യക്ഷനായി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി, അഹമ്മദ്കുട്ടി ഉണ്ണികുളം, അഡ്വ. എം. റഹ്മത്തുല്ല, ഉമ്മര്‍ പാണ്ടികശാല, എന്‍.സി അബൂബക്കര്‍, അഡ്വ. എസ്.വി ഉസ്മാന്‍കോയ, അഡ്വ. പി.എം ഹനീഫ്, ബോണി വര്‍ഗീസ്, എ. മൂസക്കോയ, മീനത്ത് മൊയ്തു, കെ.എം കോയ, ആര്.കെ മൊയ്തീന്‍കോയ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. വേളാട്ട് അഹമ്മദ് സ്വാഗതം പറഞ്ഞു. സൗഹൃദസംഗമത്തില്‍ ടി. ദാസന്, മനയത്ത് ചന്ദ്രന്, കെ.ജി പങ്കജാക്ഷന്, കെ. ഗംഗാധരന്, സി. ജാഫര്‍ സക്കീര്‍, പി. അബ്ദുറസാഖ്, എന്‍. സുബൈര്‍, കെ.പി അബ്ദുല്‍ കരീം, സലീം നരിക്കുനി, കെ. സൗദ ഹസന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."