മുസ്ലിംലീഗ് എസ്.പി ഓഫീസ് മാര്‍ച്ച് ഒക്ടോബര്‍ മൂന്നിന്
മലപ്പുറം: തീരപ്രദേശങ്ങളില്‍ പൊലിസിന്റെ സഹായത്തോടെ സി.പി.എം അതിക്രമം നടത്തുന്നതെന്ന് ആരോപിച്ചു മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്നിന് എസ്.പി ഓഫിസിലേക്കു മാര്‍ച്ച് നടത്തും. തീരദേശമേഖലകളില്‍ സി.പി.എം അക്രമം പതിവാക്കിയിരിക്കുകയാണെന്നും പൊലിസ് അക്രമം തടയുകയും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുന്നതിനു പകരം ഇവര്‍ക്ക് സഹായകരമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. രാവിലെ 09.30നു മലപ്പുറം കിഴക്കേത്തല സുന്നിമഹല്‍ പരിസരത്ത് മാര്‍ച്ച് ആരംഭിക്കും. മാര്‍ച്ചിനെ അഭിസംബോധന ചെയ്തു മുസ്ലിംലീഗ് ദേശീയ ട്രഷറര്‍ പി.കെ. കുഞ്ഞാലിക്കുട്ടി പ്രസംഗിക്കും. മുസ്ലിംലീഗ് സംസ്ഥാനനേതാക്കളും എം.എല്‍.എമാരും അഭിവാദ്യമര്‍പ്പിക്കും. മാര്‍ച്ച് വന്‍ വിജയമാക്കുന്നതിനു കീഴ്ഘടകങ്ങള്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണമെന്നു ജനറല്‍സെക്രട്ടറി അഡ്വ. കെ.എന്‍.എ. ഖാദര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."