ദേശീയപാത നവീകരണം; ഡ്രൈനേജ് നിര്‍മാണം പുരോഗമിക്കുന്നു
തേഞ്ഞിപ്പലം: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ ഇരുവശവും ഡ്രൈനേജ് നിര്‍മാണവും റോഡ് വീതികൂട്ടി വികസിപ്പിക്കലും പുരോഗമിക്കുന്നു. പടിക്കല്‍ അങ്ങാടിയിലും തലപ്പാറയിലും നാനൂറ് മീറ്റര്‍ നീളത്തിലാണ് ഡ്രൈനേജ് നിര്‍മാണം നടക്കുന്നത്. ചെട്ടിയാര്‍മാട് മുതല്‍ കാക്കഞ്ചേരി വരെയും വികസനഭാഗമായി ഡ്രൈനേജ് നിര്‍മാണം നടന്നുവരുന്നു.
ഇവിടെയൊക്കെ രണ്ടരമീറ്റര്‍ ഇരുവശങ്ങളിലുമായി റോഡ് വീതികൂട്ടിവികസിപ്പിക്കുന്ന പ്രവൃത്തിയും നടക്കും. ദേശീയപാത 66ല്‍ കാക്കഞ്ചേരി മുതല്‍ പുത്തനത്താണി വരെയുള്ള ഭാഗങ്ങളില്‍ ലഭ്യമായ സ്ഥലമുപയോഗിച്ചാണ് പ്രധാനകേന്ദ്രങ്ങളില്‍ വീതികൂട്ടി നവീകരിക്കുന്നത്. താഴെചേളാരി മുതല്‍ പാണമ്പ്ര അങ്ങാടി വരെയും കോഹിനൂര്‍ മുതല്‍ ചെട്ടിയാര്‍മാട് വരെ സര്‍വകലാശാലാ കാംപസിലും നവീകരണം നേരത്തെ പൂര്‍ത്തിയായിരുന്നു. 12 കോടിയിലധികം രൂപ ചെലവിട്ടാണ് നവീകരണപ്രവൃത്തികള്‍ പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."