സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതി ഉദ്ഘാടനം നാളെ
കൊടുവള്ളി: മണ്ഡലത്തിലെ സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളിലെ പരാതീനതകള്‍ പരിഹരിച്ച് ആധുനികവല്‍കരണം നടത്തുന്നതിനായി നടപ്പിലാക്കുന്ന സമഗ്രവിദ്യാഭ്യാസ വികസന പദ്ധതി (ക്രിസ്റ്റല്‍) യുടെ ഉദ്ഘാടനം കൊടുവള്ളി നഗരസഭാ കമ്മ്യൂണിറ്റിഹാളില്‍ ഞായറാഴ്ച്ച രാവിലെ 9.30 ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കാരാട്ട് റസാഖ് എം.എല്‍.എ അധ്യക്ഷനാകും. എം.കെ.രാഘവന്‍ എം.പി മുഖ്യാതിഥിയാകും. എം.എല്‍.എമാരായ എ.പ്രദീപ്കുമാര്‍, പി.ടി.എ.റഹീം, ജോര്‍ജ്ജ് എം തോമസ്, പുരുഷന്‍ കടലുണ്ടണ്ടി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭാരവാഹികള്‍ പങ്കെടുക്കും.
പ്രാരംഭഘട്ടത്തില്‍ മണ്ഡലത്തിലെ തിരഞ്ഞെടുത്ത ഒരു സ്‌കൂളിലാണ് പദ്ധതി നടപ്പിലാക്കുക. ഭൗതികസാഹചര്യങ്ങള്‍, പഠനസാമഗ്രികള്‍, സ്‌കൂള്‍ അന്തരീക്ഷം, പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിന് മുന്‍ഗണന നല്‍കും. പൊതുജന പങ്കാളിത്തത്തോട് കൂടിയായിരിക്കും പദ്ധതി നടപ്പിലാക്കുക.
പത്ര സമ്മേളനത്തില്‍ ഡോ.അബ്ദുല്‍ റഷീദ്, എന്‍.പി.മുഹമ്മദ് അബ്ബാസ്, ടി.പി.അബ്ദുല്‍ മജീദ്, പി.രാമചന്ദ്രന്‍ മാസ്റ്റര്‍, കെ.കെ.ആലിമാസ്റ്റര്‍, അരവിന്ദാക്ഷന്‍, പി.ഗിരീഷ്‌കുമാര്‍, സോമന്‍ പിലാത്തോട്ടം, സലാം മാസ്റ്റര്‍, എം.യു.ഇസ്മായില്‍, ഷറഫുദ്ധീന്‍ മാസ്റ്റര്‍, മുഹമ്മദ് റാഷി താമരശ്ശേരി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."