സംസ്ഥാന സമ്മേളനം: പ്രചാരണം ശക്തമാക്കാനൊരുങ്ങി ജില്ലാ യൂത്ത് ലീഗ്
കോഴിക്കോട്: നവംബര്‍ 10, 11, 12 തിയതികളില്‍ കോഴിക്കോട്ട് നടക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനായി രംഗത്തിറങ്ങാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. നാളെ ഉച്ചയ്ക്ക് ശേഷം നടക്കുന്ന നേതൃസംഗമത്തില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, മണ്ഡലം പ്രവര്‍ത്തകസമിതി അംഗങ്ങള്‍ പങ്കെടുക്കും. ശാഖാ, പഞ്ചായത്ത്, മേഖലാ, നിയോജക മണ്ഡലം തലത്തില്‍ സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടികള്‍ക്ക് നേതൃസംഗം അന്തിമരൂപം നല്‍കും. ആദ്യഘട്ടമായി മുഴുവന്‍ ശാഖകളിലും ഹൈവേ വശങ്ങളിലും പത്തിനകം ബോര്‍ഡുകളും ചുമരെഴുത്തുകളും പൂര്‍ത്തിയാക്കും. തുടര്‍ന്ന് മണ്ഡലംതല പര്യടനങ്ങളും പ്രമേയ വിശദീകരണ- വാഹന പ്രചാരണ ജാഥകളും സംഘടിപ്പിക്കും. ഒക്ടോബര്‍ രണ്ടാം വാരം വടകരയില്‍ പ്രതിഷേധ സദസും അവസാന വാരം കോഴിക്കോട്ട് സെമിനാറും സംഘടിപ്പിക്കും.
യോഗത്തില്‍ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍ അധ്യക്ഷനായി. നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. സി.കെ സുബൈര്‍ പരിപാടികള്‍ വിശദീകരിച്ചു. ഉമ്മര്‍ പാണ്ടികശാല, എന്‍.സി അബൂബക്കര്‍, വി.എം ഉമ്മര്‍ മാസ്റ്റര്‍ സംസാരിച്ചു. ആഷിഖ് ചെലവൂര്‍, പി.പി ജഅ്ഫര്‍, ഒ.കെ ഫൈസല്‍, സലാം തേക്കുമുറി, വി.കെ മുഹമ്മദ് റഷീദ്, സി. ജഅ്ഫര്‍ സാദിഖ്, എ. ഷിജിത്ത് ഖാന്‍, എം.ടി സൈത് ഫസല്‍, എ.കെ കൗസര്‍, ടി.പി.എം ജിഷാന്‍, വി.കെ.എ ശരീഫ്, കെ. അബ്ദുല്‍ വാഹിദ്, വി. ശിഹാബ്, വി.പി.എ ജലീല്‍, വി. സജീര്‍, സി. സിറാജ്, ടി. നിസാര്‍, ടി. മൊയ്തീന്‍കോയ, എം. ഫൈസല്‍, ശുഐബ് കുന്നത്ത്, കെ.എം സമീര്‍, മൂസ കോത്തമ്പ്ര, മന്‍സൂര്‍ മാങ്കാവ്, ഒ.എം നൗഷാദ് പങ്കെടുത്തു. കെ.കെ നവാസ് സ്വാഗതവും പി.പി റഷീദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."