HOME
DETAILS
MAL
സുരക്ഷ വിലയിരുത്താന്‍ ആര്‍മി ചീഫ് കശ്മീരില്‍
backup
October 01 2016 | 06:10 AM
ശ്രീനഗര്‍: പാകിസ്താന് തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പശ്ചാത്തലത്തില്‍ ആര്‍മി ചീഫ് ജനറല്‍ ദല്‍ബീര്‍ സിങ് ജമ്മു കശ്മീരില്‍ സന്ദര്‍ശിക്കുന്നു. അതിര്‍ത്തിയിലെ സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷമുള്ള ആര്‍മി ചീഫിന്റെ ആദ്യ സന്ദര്‍ശനമാണിത്.
ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരെയും സൈനികരേയും ആര്‍മി ചീഫ് സന്ദര്‍ശിക്കും. ശേഷം കശ്മീര്‍ താഴ്വരയിലേയും അതിര്‍ത്തി പ്രദേശങ്ങളിലേയും സ്ഥിതിഗതികള്‍ അദ്ദേഹം വിലയിരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."