മാലിന്യം തള്ളിയ സംഭവം: ഹോട്ടല്‍ അടച്ചു പൂട്ടാന്‍ നിര്‍ദേശം
തിരുനെല്ലി: വെള്ളിയാഴ്ച രാത്രി രണ്ടോടെ സ്വകാര്യ വ്യക്തിയുടെ ഹോട്ടലില്‍ നിന്നുള്ള മാലിന്യം തൊട്ടടുത്ത സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് തള്ളിയ സംഭവത്തില്‍ ഹോട്ടല്‍ പൂട്ടാന്‍ അധികൃതര്‍ നിര്‍ദേശം നല്കി. ഹോട്ടലിന്റെ അകത്തുള്ള ടാങ്കില്‍ നിന്ന് മോട്ടര്‍ ഉപയോഗിച്ചാണ് കക്കൂസ് മാലിന്യമടക്കം കാട്ടിക്കുളം ടൗണ്‍ പരിസരത്ത് ഒഴുക്കി വിട്ടത്. രാവിലെ എട്ടോടെ ഓട്ടോ ഡ്രൈവര്‍മാര്‍ സ്റ്റാന്‍ഡിലെത്തിയപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിസരം പരിശോധിച്ചപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്.
ഇതിനെതിരേ യൂത്ത് കോണ്‍ഗ്രസും പ്രതിഷോധവുമായി രംഗത്തെത്തി. തുടര്‍ന്ന് ഡി.എം.ഒ, തിരുനെല്ലി പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്കി.
തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി കെ. രാജീവന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ രവീന്ദ്രനും സംഘവും സംഭവ സ്ഥലം പരിശോധിച്ചതിനെ തുടര്‍ന്ന് ഹോട്ടല്‍ അടച്ചു പൂട്ടാന്‍ നിര്‍ദേശം നല്‍കിയത്. മാലിന്യം തള്ളിയ ദുര്‍ഗന്ധം കാരണം പരിസരത്തെ കടകളെല്ലാം അടച്ചിട്ടിരിക്കുകയാണ്.
സ്ഥലം ഉടമ ലത്തീഫും കോണ്‍ഗ്രസ് തിരുനെല്ലി മണ്ഡലം വൈസ് പ്രസിഡന്റ് ഷിനോജുമാണ് അധികൃതര്‍ക്ക് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."