HOME
DETAILS
MAL
ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി: ഏഴുവരെ അപേക്ഷിക്കാം
backup
October 01 2016 | 21:10 PM
മലപ്പുറം: സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി 2017-18 വര്‍ഷങ്ങളിലേക്കുള്ള രജിസ്‌ട്രേഷന് ഒക്‌ടോബര്‍ ഏഴുവരെ അക്ഷയ കേന്ദ്രങ്ങളില്‍ അപേക്ഷിക്കാം. ഇതുവരെ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡിന് അപേക്ഷിക്കാത്തവര്‍ക്കും 2016ല്‍ പുതുക്കാത്തവര്‍ക്കും രജിസ്‌ട്രേഷന്‍ നടത്താം. റേഷന്‍ കാര്‍ഡില്‍ മാസ വരുമാനം 600 രൂപയ്ക്കു താഴെ വരുമാനമുള്ളവര്‍ക്കും അധികൃതര്‍ തീരുമാനിച്ച മറ്റ് 57 വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ നടത്താം. ഇതുമായി ബന്ധപ്പട്ട അവലോകന യോഗത്തില്‍ അക്ഷയ ജില്ലാ പ്രൊജക്ട് മാനെജര്‍ ടി. തനൂജ്, നിയാസ് പുല്‍പ്പാടന്‍, എ.പി. സാദിഖലി കാവനൂര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."