HOME
DETAILS

സര്‍ക്കാര്‍ തലത്തില്‍ കല്ലുമ്മക്കായ ഹാച്ചറി വരുന്നു കര്‍ഷകരുടെ പ്രശ്‌നങ്ങളെ കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും

  
backup
October 01 2016 | 22:10 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2



കാലിക്കടവ്: കല്ലുമ്മക്കായ കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നായ വിത്ത് ക്ഷാമത്തിനു പരിഹാരം കാണാന്‍  സര്‍ക്കാര്‍ തലത്തില്‍ ഹാച്ചറി ആരംഭിക്കും. നിയമസഭയില്‍ എം രാജഗോപാലന്‍ എം.എല്‍.എയുടെ സബ്മിഷനു മറുപടിയായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയാണ് ഇക്കാര്യം അറിയിച്ചത്.
എവിടെ ഹാച്ചറി സ്ഥാപിക്കുമെന്നു വ്യക്തമാക്കിയിട്ടില്ലെങ്കിലും മടക്കര മത്സ്യബന്ധന തുറമുഖത്തോടു ചേര്‍ന്നു ഹാച്ചറി സ്ഥാപിക്കാനുള്ള സാധ്യതയാണു തെളിയുന്നത്. ഇവിടെ ഹാച്ചറി സ്ഥാപിക്കുന്നതിനു ഫിഷറിസ് വകുപ്പ് സാധ്യതാപഠനം ആരംഭിച്ചിട്ടുണ്ട്. കല്ലുമ്മക്കായ വിത്ത് ഹാച്ചറിയില്‍ ഉല്‍പാദിപ്പിക്കുന്നതിനു സംവിധാനമൊരുക്കണമെന്നതു കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, കൊല്ലം ജില്ലകളിലാണ് കേരളത്തില്‍ കല്ലുമ്മക്കായ ഉല്‍പാദിപ്പിക്കുന്നത്. ഇതില്‍ 80  ശതമാനവും ഉല്‍പാദിപ്പിക്കുന്നത് കാസര്‍കോട് ജില്ലയിലെ വലിയപറമ്പ്, തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍, പടന്ന പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ്.
കഴിഞ്ഞ വര്‍ഷം 1780 യൂനിറ്റ് കല്ലുമ്മക്കായകൃഷി ഇവിടെ നടപ്പാക്കിയിരുന്നു. എന്നാല്‍ വിത്തിന്റെ ലഭ്യതയിലുള്ള കുറവ്, ഇടനിലക്കാരുടെ ചൂഷണം, ഉല്‍പാദനത്തിലുള്ള കുറവ്, അനിയന്ത്രിതമായ കൃഷി, കാലാവസ്ഥ വ്യതിയാനം എന്നീ കാരണങ്ങളാല്‍ കൃഷി നഷ്ടത്തിലേക്കു പോകുന്ന സാഹചര്യത്തിലാണ് വിഷയം നിയമസഭയില്‍ സബ്മിഷനായി ഉന്നയിച്ചത്. വെള്ളപ്പൊക്കം മൂലമോ ലവണത്വം താഴുന്നതു മൂലമോ പാകമാകാതെ പലപ്പോഴും കല്ലുമ്മക്കായ വിളവെടുക്കേണ്ടി വരാറുണ്ട്.
ഈ സാഹചര്യത്തില്‍ വിലയിടിവു പരിഹരിക്കുന്നതിനും സമീപ ജില്ലകളിലേക്കു വില്‍പന വ്യാപിപ്പിക്കുന്നതിനും നടപടി സ്വീകരിക്കും. മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി കല്ലുമ്മക്കായ വിപണനം നടത്തുന്നതിനുള്ള സാധ്യതകളും പരിശോധിക്കും. കല്ലുമ്മക്കായ കൃഷിക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഉത്തരമേഖല ഫിഷറിസ് ജോയന്റ് ഡയരക്ടര്‍ ചെയര്‍മാനും സി.എം.എഫ്.ആര്‍.ഐ ശാസ്ത്രജ്ഞര്‍ അംഗങ്ങളായും രൂപീകരിച്ച കമ്മിറ്റി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മന്ത്രി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാർ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

latest
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കരാട്ടെ പരിശീലകന്‍ പിടിയിൽ

Kerala
  •  a month ago
No Image

ജാമ്യത്തിലിറങ്ങിയ പ്രതി പത്താം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു

Kerala
  •  a month ago
No Image

കായികമേളയിലെ പോയിന്റെ വിവാദം; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കി സ്‌കൂള്‍ അധികൃതര്‍ 

Kerala
  •  a month ago
No Image

‌കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരെ വംശീയ അധിക്ഷേപം; കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍റെ പരാമര്‍ശം വിവാദത്തില്‍

National
  •  a month ago
No Image

പത്തനംതിട്ടയില്‍ ആധാര്‍ എന്റോള്‍മെന്റ് ഇനി വിദ്യാലയങ്ങളിലും

Kerala
  •  a month ago
No Image

ഓൺലൈൻ ട്രേഡിം​ഗ് തട്ടിപ്പ്; 13 ലക്ഷം കവ‍ർന്ന് വിദേശത്തേയ്ക്ക് മുങ്ങിയ പ്രതി കരിപ്പൂരിൽ പിടിയിൽ

Kerala
  •  a month ago
No Image

അബ്ദുറഹീമും ഉമ്മയും നേരിൽ കണ്ടു, 18 വർഷങ്ങൾക്ക് ശേഷം

Saudi-arabia
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

സ്‌കൂള്‍ കായിക മേള സമാപന ചടങ്ങിനിടെ പ്രതിഷേധം; പോയിന്റ് നിലയെ ചൊല്ലി സംഘർഷം

Kerala
  •  a month ago