അലെപ്പോ ജീവിക്കുന്ന നരകമെന്ന് യു.എന്‍
അലെപ്പോ: കിഴക്കന്‍ സിറിയയിലെ അലെപ്പോ നഗരം ജീവിക്കുന്ന നരകം പോലെയെന്ന് യു.എന്‍ ദുരിതാശ്വാസ മേധാവി സ്റ്റീഫന്‍ ഒബ്രെയ്ന്‍. ഈയിടെ റഷ്യയും സിറിയന്‍ സൈന്യവും കടുത്ത ആക്രമണമാണ് അലെപ്പോയില്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം ആശുപത്രിക്ക് നേരെ ബാരല്‍ ബോംബ് ആക്രമണവും ഉണ്ടായി. ആയിരക്കണക്കിനാളുകള്‍ക്ക് അടിയന്തര വൈദ്യസാഹായവും ഭക്ഷണവും വേണമെന്ന് ഒബ്രെയ്ന്‍ പറഞ്ഞു. ഇതിനായി എല്ലാ രാജ്യങ്ങളും ഇടപെട്ട് വെടിനിര്‍ത്തല്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമേഖലയെ യുദ്ധം ലക്ഷ്യം വയ്ക്കുന്നതായും മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് മിക്ക ആശുപത്രികളും പ്രവര്‍ത്തനരഹിതമായി.
കഴിഞ്ഞ ദിവസം രാത്രിയിലും റഷ്യന്‍ വ്യോമസേനാ വിമാനങ്ങള്‍ വിമതരുടെ പിടിയിലുള്ള അലെപ്പോയില്‍ കടുത്ത ആക്രമണമാണ് നടത്തിയത്. സിറിയന്‍ സൈന്യം ഇതിനു പിന്നാലെ കരയാക്രമണവും നടത്തുന്നു. സാധാരണക്കാരെ ലക്ഷ്യംവച്ചാണ് മിക്ക ആക്രമണങ്ങളും. അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് സൈന്യം വഴിയൊരുക്കുമെന്ന് ഇന്നലെ സിറിയന്‍ സര്‍ക്കാര്‍ അറിയിച്ചു. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."