പൂന്തോട്ട നഗരിയിലെ സ്‌നേഹ വ്യക്തിത്വത്തിന് നാടിന്റെ അന്ത്യാഞ്ജലി
തൃക്കരിപ്പൂര്‍: പൂന്തോട്ട നഗരിയിലെ സ്‌നേഹ വ്യക്തിത്വത്തിന് നാടിന്റെ അന്ത്യാജ്ഞലി. ഇന്നലെ ബെംഗളൂരുവില്‍ നിര്യാതനായ തൃക്കരിപ്പൂര്‍ ദിനൂരിലെ എ.ബി ഖദര്‍ ഹാജിയുടെ മയ്യിത്ത് വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ ഉദ്‌നൂര്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി. അഞ്ചു പതിറ്റാണ്ടുകളോളം ബെംഗളൂരു നഗരത്തില്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു എ.ബി എന്നുവിളിക്കുന്ന എ.ബി ഖാദര്‍ ഹാജി. കര്‍ണാടകത്തില്‍ സാമൂഹ്യ രാഷ്ട്രീയ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ മുന്നില്‍ തന്നെയായിരുന്നു സ്ഥാനം. തുടര്‍ച്ചയായി മൂന്നു തവണ ബെംഗളൂരു മഹാനഗരപാലിക (സിറ്റി കോര്‍പ്പറേഷന്‍) കൗണ്‍സിലറായിരുന്നു. ഏതു പാര്‍ട്ടി കര്‍ണാടകത്തില്‍ അധികാരത്തിലെത്തിയാലും മഹാനഗര പാലിക കൗണ്‍സിലര്‍ സ്ഥാനം ഖാദര്‍ ഹാജിക്കായി ഒഴിച്ചിടുന്ന പതിവായിരുന്നു. മുന്‍ മുഖ്യമന്ത്രിയായിരുന്ന എസ്.എം കൃഷ്ണ, നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണം വരെയും നിലവില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു.
മലബാര്‍ മുസ്‌ലിം അസോസിയേഷന്‍, കെ.എം.സി.സി തുടങ്ങിയവയുടെ സ്ഥപകരിലൊരാളും മരണം വരെ അതിന്റെ തലപ്പത്തിരിക്കാനും കഴിഞ്ഞത് മലയാളികള്‍ക്കിടയിലുള്ള സ്വീകാര്യത കൊണ്ടുമാത്രമാണ്. ബെംഗളൂരുവില്‍ മലയാളി മരണപ്പെട്ടെന്ന് കേട്ടാല്‍ ഓടിയെത്തി മൃതദേഹം നാട്ടിലെത്തികാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതില്‍ മുന്നിട്ട് പ്രവര്‍ത്തിക്കും. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തൃക്കരിപ്പൂരിലെ ഉദിനൂര്‍ ഗ്രാമത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് വണ്ടികയറിയ ഖാദര്‍ ഹാജി ക്യാംപസ് ഹോട്ടലിന് തുടക്കം കുറിച്ചു. പിന്നീട് മലയാളികളുടെ ആശ്രയ കേന്ദ്രമായി മാറി പൊലിസ് റോഡിലെ ക്യാംപസ് ഹോട്ടല്‍. ഹോട്ടലിനൊപ്പം പലചരക്ക് വ്യാപരത്തിലും സാനിധ്യം ഉറപ്പിച്ചു. സിറ്റി മാര്‍ക്കറ്റിലെ ഏറെ തിയരക്കുള്ള പലചരക്ക് കടയും ഖദര്‍ ഹാജിയുടേതാണ്. കേരളത്തില്‍ നിന്ന് പഠന ആശ്വശ്യങ്ങള്‍ക്കായി ബംഗളൂരുവില്‍ എത്തുന്ന നിരവധി വിദ്യാര്‍ഥികളുടെ പ്രദേശിക രക്ഷാകര്‍ത്താവ് കൂടിയാണ്. സിറ്റി മാര്‍ക്കറ്റ് മൈസൂര്‍ റോഡിലെ ക്രസന്റ് സ്‌കൂളില്‍ പൊതു ദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു. രാത്രിയോടെ ജന്മ നാടായ ഉദിനൂരിലെത്തിച്ച മൃതദേഹം ഉദിനൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."