ശ്രീകണ്ഠപുരത്ത് പരിഹാരമില്ലാത്ത കുരുക്ക്
ശ്രീകണ്ഠപുരം: വളപട്ടണം പാലത്തില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ഏര്‍പ്പെടുത്തിയ വാഹനങ്ങളെ മറ്റൊരുവഴിക്ക് തിരിച്ചുവിടുന്നത് ശ്രീകണ്ഠപുരം മേഖലയില്‍ വീണ്ടും ഗതാഗതക്കുരുക്കിന് വഴിവെക്കുന്നു.
പയ്യന്നൂരില്‍ നിന്നും തളിപ്പപറമ്പില്‍ നിന്നും കര്‍ണാടകത്തിലേക്കും തലശേരിയിലുമൊക്കെ പോകുന്നത് ചിറവക്ക് വഴി ശ്രീകണ്ഠപുരം കടന്ന് സംസ്ഥാന പാതയിലുടെയാണ്. വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന വീതിയും, സൗകര്യവുമിലാത്ത റോഡുകളാണ് ഇവിടെയുള്ളത്.വാഹനങ്ങളുടെ ആധിക്യം കാരണം പലയിടത്തും റോഡിന്റെ ഇരുപാര്‍ശ്വങ്ങളും ഇടിഞ്ഞ് വീതിക്കുറവ് ഉണ്ടായിട്ടുണ്ട്.
കരിമ്പം, വളക്കൈ, കോട്ടൂര്‍ പാലങ്ങളും വീതി കുറഞ്ഞ് പഴകിയതിനാല്‍ അമിതഭാരം വഹിച്ചു വരുന്ന വാഹനങ്ങള്‍ ക്ലേശിച്ചാണ് കടന്നു പോകുന്നത്.
പല സ്ഥലത്തും ദിശാസൂചികാ പലക വച്ചിരുന്നുവെങ്കിലും ഇതര സംസ്ഥാന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് മലയാളം വശമില്ലാത്തതിനാല്‍ വഴി മനസിലാക്കാന്‍ ബുദ്ധിമുട്ടുന്നുണ്ട്. പാലങ്ങളുടെ ബലക്ഷയം കാരണം അപകട ഭീതിയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."