HOME
DETAILS
MAL
സഊദിയില്‍ മന്ത്രിമാര്‍ക്ക് സ്ഥാനചലനം; രാജാവിന്റെ പുതിയ ഉത്തരവ് പുറത്തിറങ്ങി
backup
May 07 2016 | 16:05 PM
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: സഊദിയില്‍ മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരമാണ് നിലവിലെ പല മന്ത്രിമാരെ മാറ്റിയും അധിക ചുമതലകള്‍ നല്‍കിയും വകുപ്പുകള്‍ കൂട്ടി കലര്‍ത്തിയും മറ്റുമുള്ള അഴിച്ചുപണികള്‍ നടന്നത്.
നാഷണല്‍ ടി.വിയാണ് പ്രഖ്യാപന വാര്‍ത്ത പുറത്തുവിട്ടത്. ഏറെ കാലമായി പെട്രോളിയം ആന്‍ഡ് മിനറല്‍ മന്ത്രിയായിരുന്ന അലി അല്‍ നൈമിയാണ് സ്ഥാനചലനം സംഭവിച്ചതില്‍ പ്രധാനി. രാജകുടുംബത്തിന്റെ റോയല്‍ കോര്‍ട്ട് ഉപദേശിയായിട്ടാണ് സ്ഥാനമാറ്റം ലഭിച്ചത്. നാഷണല്‍ ഓയില്‍ കമ്പനിയായ സഊദി അരാംകോ ചീഫും ആരോഗ്യമന്ത്രിയുമായിരുന്ന ഖാലിദ് അല്‍ ഫാലിഹ് ഇനി മുതല്‍ എനര്‍ജി, ഇന്‍ഡസ്ട്രി ആന്‍ഡ് മിനല്‍ റിസോഴ്‌സ് മന്ത്രിയായി തുടരും. കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി മന്ത്രിയായിരുന്ന തൗഫീഖ് അല്‍ റബിഇനെ ആരോഗ്യമന്ത്രിയായിട്ടും നിയമിച്ചു.
സഊദി സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഫഹദ് അല്‍ മുബാറകിനെ തല്‍സ്ഥാനത്തു നിന്നു നീക്കി അഹ്മദ് അല്‍ഖുല്‍ഫിയെ നിയമിച്ചു. ജല വകുപ്പ് മന്ത്രാലയത്തെ പിരിച്ചുവിട്ട് പുതിയ ജലവകുപ്പ്, പരിസ്ഥിതി, കൃഷി മന്ത്രാലയത്തിനും രൂപം നല്‍കി. ഹജ്ജ് മന്ത്രാലയത്തിന്റെ പേരു മാറ്റി ഹജ്ജ്് ആന്‍ഡ് ഉംറ മന്ത്രാലയം എന്നാക്കി മാറ്റി. സല്‍മാന്‍ രാജാവ് ഭരണസാരഥ്യം ഏറ്റെടുത്തതിനു ശേഷം ഇത് മൂന്നാം തവണയാണ് മന്ത്രിസഭയില്‍ അഴിച്ചു പണി നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."